Categories: KERALATOP NEWS

60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടി; സഹോദരന്‍ കസ്റ്റഡിയില്‍

ആലപ്പുഴയില്‍ 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടി. പൂങ്കാവ് വടക്കന്‍ പറമ്പിൽ റോസമ്മയാണ് കൊല്ലപ്പെട്ടത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സഹോദരന്‍ ബെന്നിയെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്ത് വരുന്നു.

കഴിഞ്ഞ 18മുതലാണ് റോസമ്മയെ കാണാതായത്. റോസമ്മയ്ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെ, വാക്കുതര്‍ക്കത്തിന് ഒടുവില്‍ സഹോദരിയെ കൊലപ്പെടുത്തി എന്നാണ് ബെന്നി പോലീസിന് നല്‍കിയ മൊഴി. ഇന്ന് രാവിലെ സഹോദരിയുടെ മകളോടാണ് ഇക്കാര്യം ബെന്നി ആദ്യം വെളിപ്പെടുത്തിയത്രു

ഒരു കൈയ്യബദ്ധം പറ്റിയെന്ന് പറഞ്ഞ് കൊണ്ടാണ് നടന്നകാര്യം ബെന്നി വിശദീകരിച്ചത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ബെന്നിയെയും കൂട്ടി വീട്ടിലെത്തിയ പോലീസ് മൃതദേഹം പുറത്ത് എടുക്കുകയായിരുന്നു. റോസമ്മ വിവാഹിതയാണ്. രണ്ടു മക്കളുണ്ട്. സഹോദരിയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

The post 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടി; സഹോദരന്‍ കസ്റ്റഡിയില്‍ appeared first on News Bengaluru.

Savre Digital

Recent Posts

പി.സി.ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പി.സി.ജോർജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2022ല്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്ന്…

11 minutes ago

നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്ര‌തിയായ പോക്സോ കേസ്: കുറ്റപത്രം സമര്‍പ്പിച്ച്‌ അന്വേഷണസംഘം

കോഴിക്കോട്: നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്ര‌തിയായ പോക്സോ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം…

1 hour ago

നിപ: സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

പാലക്കാട്: നിപ സംശയത്തെ തുടർന്ന് ചികിത്സയിലുള്ള മൂന്നുപേരുടെ സാമ്പിള്‍ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ നിപ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ…

3 hours ago

‘വേദനിപ്പിച്ചെങ്കില്‍ മാപ്പ്’; നടി വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച്‌ ഷൈൻ ടോം ചാക്കോ

തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും…

3 hours ago

കല വെല്‍ഫെയര്‍ അസോസിയേഷന്‍ ‘ആദരം 2025’ 13 ന്

ബെംഗളൂരു : കല വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ആദരം 2025' ജൂലൈ 13 ന് രാവിലെ 9മണി മുതല്‍ ഹോട്ടല്‍…

4 hours ago

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല, അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് വിശദമായ മെഡിക്കല്‍ ബോർഡ്…

5 hours ago