ബെംഗളൂരു: 60 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവർന്ന കേസിൽ മലയാളി ഉൾപ്പെടെ 3 പേർ ബെംഗളൂരുവിൽ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയും ഈജിപുരയില്‍ താമസക്കാരനുമായ ജോഹൻ എന്ന ജോമോൻ (44), വീട്ടുജോലിക്കാരിയായ ദിവ്യ ജി (22), നീലസാന്ദ്ര സ്വദേശിയായ ഇവരുടെ ബന്ധു മഞ്ജു (39) എന്നിവരാണ് പിടിയിലായത്.
ഓൾഡ് എയർപോർട്ട് യെമലൂരുവിലെ വീട്ടിൽ നിന്നാണ് മൂവരും ചേർന്ന് സ്വർണാഭരണം മോഷ്ടിച്ചത്. വീട്ടുടമ ഫ്രാൻസിലേക്ക് കുടുംബത്തോടെ പോയിരുന്നു. തിരിച്ച് വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ആറു മാസത്തിനിടെ പലതവണയായി മഞ്ജുവും ദിവ്യയും ചേർന്നാണ് മോഷണം നടത്തിയത്. ഇവ വിൽക്കാൻ സഹായിച്ചത് ജോമോനാണെന്ന് പോലീസ് പറഞ്ഞു.
<BR>
TAGS : CRIME | ARRESTED
SUMMARY : 3 persons arrested in Bengaluru in case of theft of jewelery worth 60 lakh rupees
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…