BENGALURU UPDATES

ബയപ്പനഹള്ളിയില്‍ 65 ഏക്കർ ട്രീ പാർക്ക് പദ്ധതി; ആദ്യഘട്ടം മാർച്ചിൽ

ബെംഗളൂരു: ബയപ്പനഹള്ളി ന്യൂ ഗവ. ഇലക്ട്രിക്കൽ ഫാക്ടറിക്ക് (എൻ‌.ജി‌.ഇ‌.എഫ്) സമീപം 37.75 കോടി രൂപ ചെലവിൽ 65 ഏക്കർ വിസ്തൃതിയുള്ള ട്രീ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ.

നാല് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും. ആകെയുള്ള 105 ഏക്കറിൽ ഏകദേശം 65 ഏക്കര്‍ ബൊട്ടാണിക്കൽ ഗാർഡൻ ശൈലിയില്‍ വികസിപ്പിക്കും. പദ്ധതിയുടെ ആദ്യഘട്ടം മാർച്ചിൽ തുറക്കുമെന്നും മന്ത്രി എം.ബി.പാട്ടീൽ പറഞ്ഞു. ഇന്നലെ ട്രീ പാർക്കിന്റെ നിർമാണ പ്രവർ‌ത്തനം മന്ത്രി സന്ദർശിച്ചു വിലയിരുത്തി.

ഒന്നാം ഘട്ട പ്രവൃത്തികൾക്ക് ആവശ്യമായ 11.50 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ‌.ജി‌.ഇ‌.എഫ് പരിസരത്ത് നിലവിലുള്ള കെട്ടിടങ്ങളും വ്യവസായിക ഷെഡുകളും സുരക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു. ഇവയുടെ ഉറപ്പ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി) ശാസ്ത്രജ്ഞർ പരിശോധിക്കും. ഇവ പൊളിച്ചുമാറ്റുന്നതിന് പകരം നവീകരിച്ച് വീണ്ടും ഉപയോഗിക്കും.

കോമ്പൗണ്ടിന് പുറത്ത് ഫാക്ടറി ഉടമസ്ഥതയിലുള്ള 4.5 ഏക്കർ സ്ഥലത്ത് 7,000 വാഹനങ്ങൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തില്‍ മൾട്ടി ലെവൽ പാർക്കിങ് സൗകര്യം നിർമിക്കും. കൂടാതെ, നിലവിലുള്ള ഇലക്ട്രിക് മോട്ടോർ ഷെഡുകൾ നവീകരിച്ച് കുറഞ്ഞത് 15,000 പേർക്ക് ഇരിക്കാവുന്ന രണ്ട് വലിയ കൺവെൻഷൻ സെന്ററുകൾ സ്ഥാപിക്കും. ഇതില്‍ സമ്മേളനങ്ങൾ, സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ, പൊതു ചടങ്ങുകൾ എന്നിവ നടക്കും. സർക്കാർ നടത്തുന്ന കിറ്റ്‌സ് ‘ഇന്നോവേഴ്‌സ്’ എന്ന പേരിൽ സ്റ്റാർട്ടപ്പുകൾക്കായി ഇൻകുബേഷൻ സെന്റർ, ഐ.ടി-ബി.ടി വകുപ്പ് 100 കോടി രൂപയുടെ ‘ടെക്നോളജി ഇന്നൊവേഷൻ മ്യൂസിയം’, ലോകോത്തര നിലവാരമുള്ള ശിൽപ പാര്‍ക്ക്, എൻ‌.ജി‌.ഇ‌.എഫ് മ്യൂസിയം, ആംഫി തിയറ്റർ എന്നിവ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
SUMMARY: 65 Acre Tree Park Project at Byappanahalli; The first phase is in March

NEWS DESK

Recent Posts

ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച്‌ അപകടം; ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…

35 minutes ago

ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…

1 hour ago

കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളിയില്‍ പെരുന്നാൾ കൊടിയേറി

ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…

2 hours ago

പരപ്പന അഗ്രഹാര ജയിലിൽ മിന്നൽ പരിശോധന; മൊബൈൽ ഫോണുകളും സിംകാർഡുകളും കണ്ടെടുത്തു

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…

2 hours ago

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…

2 hours ago

അസമിൽ ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തി

ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന്…

2 hours ago