KERALA

കോഴിക്കോട്ട് വെെദ്യുതിലെെൻ പൊട്ടിവീണ് ഷോക്കേറ്റ 65കാരി മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. കുറവങ്ങാട് സ്വദേശി ഫാത്തിമ (65) ആണ് മരിച്ചത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി ലൈനിന് മുകളില്‍ വീണാണ് അപകടമുണ്ടായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെയാണ് അപകടമുണ്ടായത്.

വീടിന് തൊട്ടടുത്തുള്ള പറമ്പിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഫാത്തിമ അപകടത്തില്‍പ്പെട്ട വിവരം നാട്ടുകാര്‍ അറിയുന്നത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുത കമ്പിയുടെ മുകളിലേയ്ക്ക് വീഴുകയും വൈദ്യുതി കമ്പി പൊട്ടി നിലത്തുവീഴുകയുമായിരുന്നു. ഫാത്തിമ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ പിടിച്ചതാണ് ഷോക്കേല്‍ക്കാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഫാത്തിമ വെെദ്യുതാഘാതമേറ്റ് വീഴുന്നത് കണ്ട നാട്ടുകാർ ഓടിക്കൂടി വടി ഉപയോഗിച്ച് വെെദ്യുതി ലെെനിൽ നിന്ന് വിടുവിപ്പിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി ഫാത്തിമയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവ്: ബാവോട്ടി, മക്കൾ: ഫൗമില, ഫാസില, ഫമറു, ഫൗസിദ.
SUMMARY: 65-year-old woman dies after being electrocuted by lightning in Kozhikode

NEWS DESK

Recent Posts

ഇന്ധനച്ചോര്‍ച്ച; വാരണാസിയില്‍ ഇൻഡി​ഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂഡല്‍ഹി: ഇന്ധന ചോർച്ചയെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.…

8 hours ago

ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി കുഴഞ്ഞുവീണ്​ മരിച്ചു

ദുബായ്: മലയാളി വിദ്യാർഥി ദീപാവലി ആഘോഷത്തിനിടെ ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു. ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയും പ്രവാസി…

9 hours ago

സൈബര്‍ തട്ടിപ്പിലൂടെ നേടിയത് 27 കോടി; ആഡംബര വീടും ഫാമുകളും, പ്രതിയെ അസമിലെത്തി പൊക്കി കേരള പോലീസ്

കൊച്ചി: കേരളത്തിലെ പ്രമുഖ ബാങ്കില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ 27 കോടി രൂപ തട്ടിയെടുത്ത പ്രതിയെ അസമിലെത്തി പിടികൂടി കേരള പോലീസ്.…

10 hours ago

ശക്തമായ മഴ; പീച്ചി ഡാം നാളെ തുറക്കും, തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തൃശ്ശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ രാവിലെ…

10 hours ago

മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് വഴിയൊരുക്കാമെന്ന് ഉറപ്പ്; ക്ലിഫ് ഹൗസിലെ സമരം അവസാനിപ്പിച്ച് ആശമാർ

തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി…

10 hours ago

പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം; നാല് ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം

കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെൻ്ററിൽ…

11 hours ago