Categories: EDUCATIONTOP NEWS

ജവഹർ നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: ജവഹർ നവോദയ വിദ്യാലയങ്ങളിലേക്ക് 2025 -26 വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിനുള്ള ടെസ്റ്റിൽ പ​ങ്കെടുക്കാം. ജനുവരി 18നാണ് സെലക്ഷൻ ടെസ്റ്റ്‌. കേരളം, കർണാടക, ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് ​രാവിലെ 11.30നാണ് ടെസ്റ്റ് നടത്തുക. കേരളത്തിലുള്ളവർക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിൽ പരീക്ഷയെഴുതാം. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ടെസ്റ്റിൽ മെന്റൽ എബിലിറ്റി, അരിതമെറ്റിക്, ഭാഷ എന്നിവയിലായി 80 ചോദ്യങ്ങളുണ്ടാവും. പരമാവധി 100 മാർക്കിനാണിത്. ഉയർന്ന റാങ്കുകൾക്കാണ് പ്രവേശനം.

നവോദയ സ്കൂൾ സ്ഥിതിചെയ്യുന്ന ജില്ലയിൽ സ്ഥിരതാമസമുള്ളതും അംഗീകൃത സ്കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുന്നതുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2013 മേയ് ഒന്നിന് മുമ്പോ 2015 ജൂലൈ 31ന് ശേഷമോ ജനിച്ചവരാകരുത്. ഇതിനു മുമ്പ് സെലക്ഷൻ ടെസ്റ്റിൽ പ​ങ്കെടുത്തവരെ വീണ്ടും പരിഗണിക്കില്ല. റൂറൽ ക്വോട്ട സീറ്റുകളിലേക്ക് ഗ്രാമീണ സ്കൂളുകളിൽ 3, 4, 5 ക്ലാസുകളിൽ പഠിച്ച കുട്ടികൾക്കാണ് അപേക്ഷിക്കാവുന്നത്. ആകെ സീറ്റുകളിൽ മൂന്നി​ലൊന്ന് പെൺകുട്ടികൾക്കാണ്. ആറാം ക്ലാസിൽ പ്രവേശനം ലഭിക്കുന്നവർക്ക് സി.ബി.എസ്.ഇ സിലബസിൽ 12ാം ക്ലാസുവരെ പഠനം തുടരാം.

വിജ്ഞാപനത്തിനും പ്രോസ്​പെക്ടസിനും  https:/navodaya.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

<BR>
TAGS : JAWAHAR NAVODAYA VIDYALAYA | ADMISSION
SUMMARY : 6th class admission in Jawahar Navodaya Vidyalayas; Application invited

.

 

Savre Digital

Recent Posts

യെല്ലോ ലൈനില്‍ ആറാമത്തെ ട്രെയിൻ സെറ്റ് കൂടി എത്തി, യാത്രാ ഇടവേള കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…

52 minutes ago

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫും, ഡ്രൈവറും എസ്‌ഐടി കസ്റ്റഡിയില്‍

പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പി​ടി​കൂ​ടാ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പോ​ലീ​സ്. രാ​ഹു​ലി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ​യും…

1 hour ago

ബോംബ് ഭീഷണി; ഷാര്‍ജ – ഹൈദരാബാദ് ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു

മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ഷാർജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. മുംബൈയിലേക്കാണ് വിമാനം വിഴിതിരിച്ചുവിട്ടത്. മദീനയില്‍…

2 hours ago

ചെങ്കടലിലെ കപ്പല്‍ ആക്രമണം: യെമന്‍ തടഞ്ഞുവച്ച മലയാളി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു

ആലപ്പുഴ: ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകർന്ന ചരക്ക് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം യെമനില്‍ തടവിലായിരുന്ന ആലപ്പുഴ കായംകുളം…

3 hours ago

ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂര്‍ ജാമ്യമില്ല

കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍…

4 hours ago

കോട്ടയം റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം

കോട്ടയം: റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം. അതിവേഗം തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. പാചകത്തിനിടെ ചട്ടിയിലെ എണ്ണയില്‍ നിന്നും തീ ആളിപ്പടർന്നതാണ്…

4 hours ago