LATEST NEWS

വിദ്യാര്‍ഥി കൊണ്ടുവന്ന പെപ്പര്‍ സ്പ്രേ അടിച്ചു; 7 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: സ്കൂളിലെ ഒരു വിദ്യാർഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചതിനെത്തുടർന്ന് വിദ്യാർഥികള്‍ക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരം പുന്നമൂട് സ്കൂളിലായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികളെയും അധ്യാപികയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കല്ലിയൂർ പുന്നംമൂട് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥികളെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഏഴ് വിദ്യാർഥികള്‍ക്കും ഒരു അധ്യാപികയ്ക്കുമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻതന്നെ എല്ലാവരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവിടെ നിന്നും വിദ്യാർഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വണ്‍ സയൻസ് ബാച്ചിലെ വിദ്യാർത്ഥികളാണ് ആറ് പേരുമെന്നാണ് വിവരം. ആറ് വിദ്യാർഥികളെയും നിലവില്‍ മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും ജനറല്‍ അശുപത്രിയിലെ സൂപ്രണ്ട് പറഞ്ഞു. റെഡ് കോപ്പ് എന്ന പെപ്പർ സ്പ്രേ ആണ് ഉപയോഗിച്ചതിന്നാൻ വിവരം.

SUMMARY: 7 school students and a teacher feel unwell after being hit with pepper spray brought by a student

NEWS BUREAU

Recent Posts

സ​തീ​ശ​ൻ ഇ​ന്ന​ലെ പൂ​ത്ത ത​ക​ര; എൻഎസ്എസ്സിനെ എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗ്’ – വെള്ളാപ്പള്ളി

ആലപ്പുഴ: എൻഎസ്എസ്സിനെ, എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് തങ്ങളെ അകറ്റിനിർത്തിയെന്ന്…

2 hours ago

മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

ഇംഫാൽ: മണിപ്പുരിൽ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. പരുക്കുകളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്ന 20കാരിയാണ് മരണത്തിന് കീഴടങ്ങിയത്. 2023 മെയ്…

2 hours ago

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ക​ണ്ണൂ​ർ: ഇ​രി​ട്ടി എ​ട​ക്കാ​ന​ത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. കാ​ക്ക​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ള​ർ​ത്തു​പ​ക്ഷി​ക​ളി​ൽ നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന്…

3 hours ago

റ​മ​ദാ​ൻ സം​ഗ​മം-2026: സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

ബെംഗളൂരു: ജമാഅത്തെ ഇസ്‌ലാമി കേരള, ബെംഗളൂരു സിറ്റി സംഘടിപ്പിക്കുന്ന ഈ വർഷത്തെ റമദാൻ സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ഷബീർ കൊടിയത്തൂർ…

3 hours ago

പി.​യു പ​രീ​ക്ഷ​യില്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ല്‍ കോ​ളേ​ജു​​ക​ളു​ടെ അ​ഫി​ലി​യേ​ഷ​ൻ പി​ൻ​വ​ലി​ക്കും; മു​ന്ന​റി​യി​പ്പുമായി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

ബെംഗ​ളൂ​രു: ര​ണ്ടാം വ​ർ​ഷ പി.​യു വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ്രി​പ്പ​റേ​റ്റ​റി പ​രീ​ക്ഷ​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ല്‍ കോ​ളേ​ജു​ക​ളു​ടെ അ​ഫി​ലി​യേ​ഷ​ൻ പി​ൻ​വ​ലി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പുമായി പ്രീ-​യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ഭ്യാ​സ…

3 hours ago

റെയിൽ വൺ ആപ്പിൽ 3% ഡിസ്കൗണ്ട് ടിക്കറ്റ്; ഓഫർ ആറുമാസത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: റെയിൽ വൺ മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്ന ജനറൽ ടിക്കറ്റുകൾക്ക് ഏര്‍പ്പെടുത്തിയ 3% ഇളവ് റെയിൽവേ ആറുമാസത്തേക്ക്…

4 hours ago