ബെംഗളുരു: സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ നിയമ നിര്‍മാണത്തിന് ഒരുങ്ങി കർണാടക സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ നിയമത്തിന്റെ കരട് നിയമസഭയിൽ വെച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാനും കനത്ത നടപടി സ്വീകരിക്കാനും നിയമം നടപ്പിലാകുന്നതോടെ സർക്കാറിന് കഴിയും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും പരമാവധി 10 ലക്ഷം രൂപ പിഴയും ലഭിക്കും. തെറ്റായ വിവരങ്ങൾ കൈമാറുകയും അത് പൊതുജനാരോഗ്യം, പൊതു സുരക്ഷ, പൊതു സമാധാനം തുടങ്ങിയവക്ക് വെല്ലുവിളികൾ ഉയർത്തുകയും ചെയ്താൽ 2 മുതൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് പൂർണ്ണമായും നിരോധിക്കുക എന്നതാണ് നിയമനിർമ്മാണത്തിന്റെ ലക്ഷ്യം. കരട് നിയമപ്രകാരം, സാംസ്കാരിക മന്ത്രിയുടെ നേതൃത്വത്തിൽ ആറ് അംഗങ്ങളുള്ള ഫേക്ക് ന്യൂസ് ഓൺ സോഷ്യൽ മീഡിയ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കും. കന്നഡ-സാംസ്കാരിക മന്ത്രി എക്സ്-ഒഫീഷ്യോ ചെയർപേഴ്‌സൺ, നിയമസഭയിൽ നിന്നും നിയമനിര്‍മാണസഭയിൽ നിന്നും ഓരോ അംഗം, സോഷ്യൽ മീഡിയ കമ്പനികളെ പ്രതിനിധീകരിക്കുന്ന രണ്ട് അംഗങ്ങൾ, സെക്രട്ടറിയായി നിയുക്തനായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എന്നിവർ അതോറിറ്റിയിൽ അംഗങ്ങളാകും.
തെറ്റായ വിവരങ്ങൾ ലക്ഷ്യമിടുന്നതിനൊപ്പം, സ്ത്രീവിരുദ്ധമോ, സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതോ ആയ പോസ്റ്റുകൾ ഉൾപ്പെടെ, സ്ത്രീകളെ അധിക്ഷേപിക്കുന്നതോ, അശ്ലീലമോ, അപമാനിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ മേൽനോട്ടം അതോറിറ്റി വഹിക്കും. സനാതന വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും അനാദരിക്കുന്നതോ, അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം നിരോധിക്കാനും ബിൽ നിർദ്ദേശിക്കുന്നു.
കുറ്റകൃത്യങ്ങളുടെ വേഗത്തിലുള്ള വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കും. ഓരോ പ്രത്യേക കോടതിയിലും കുറഞ്ഞത് ഒരു പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിക്കും.
ഇന്ത്യയിലെ ജനസംഖ്യയുടെ 27% പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. ചൈനക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണെന്നും കരടിൽ പറയുന്നു. “ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശക്തി സോഷ്യൽ മീഡിയയാണ്, എന്നാൽ അതിന്റെ ഉപയോഗത്തിലും ജാഗ്രത ആവശ്യമാണ്. ഒരു ചെറിയ വ്യാജ വാർത്തയ്ക്ക് രാജ്യമെമ്പാടും ഒരു കോളിളക്കം സൃഷ്ടിക്കാൻ കഴിയുമെന്നും കരടിൽ പറയുന്നു.
SUMMARY: 7 years imprisonment and 10 lakh fine for spreading fake news on social media; Karnataka with law
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള് ജമ്മു കശ്മീര് സര്‍ക്കാര്‍ നിരോധിച്ചു.…
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…
ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലൂടെ നക്ഷത്ര ആമയെ കടത്താനുള്ള ശ്രമം വീണ്ടും. തമിഴ്നാട് സ്വദേശിയുടെ ബാഗിൽ നിന്നു 896 ആമകളെ കസ്റ്റംസ്…
ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ ജെപി നഗർ ഫോർത്ത് ഫേസ്- കെമ്പാപുര പാതയുടെ രൂപരേഖയിൽ മാറ്റം വരുത്താൻ ബിഎംആർസി…