76-ാമത് റിപ്പബ്ലിക് ദിനം; ബെംഗളൂരുവിൽ വിപുലമായി ആഘോഷിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. ഫീൽഡ് മാർഷൽ മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ നടന്ന ഔദ്യോഗിക മാർച്ച്‌ പരേഡിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. റിപ്പബ്ലിക് ദിന പരേഡിൽ കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി), സിറ്റി ആംഡ് റിസർവ് (സിഎആർ), ഇന്ത്യൻ ആർമി, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ഇന്ത്യൻ എയർഫോഴ്സ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), കാഴ്ച വൈകല്യമുള്ളവരുടെ സംഘം എന്നിവ പങ്കെടുത്തു.

 

10 സായുധ പ്ലാറ്റൂണുകളും നിരായുധരായ ആറ് പ്ലാറ്റൂണുകളും ബെംഗളൂരുവിലെ ശ്വാന സേനയും പരേഡിന്റെ ഭാഗമായി. രമണ മഹർഷി, കാഴ്ച വൈകല്യമുള്ളവർക്കുള്ള സമർത്ഥനം എന്നീ രണ്ട് ചാരിറ്റബിൾ ട്രസ്റ്റുകളുടെ പ്രതിനിധികളും സ്കൂൾ കുട്ടികളും പങ്കെടുത്തു. കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി) ടീം ടെന്‍റ് പെഗ്ഗിംഗ് പ്രദർശിപ്പിച്ചു, ഇന്‍റേണൽ സെക്യൂരിറ്റി ഡിവിഷൻ ടീം ബസ് ഇന്‍റർവെൻഷൻ ഡെമോ പ്രദർശിപ്പിച്ചു. പരേഡിൽ കെഎസ്ആർപി, സിറ്റി ആംഡ് റിസർവ് (സിഎആർ), ബെംഗളൂരു ട്രാഫിക് പോലീസ്, ഡോഗ് സ്ക്വാഡ്, നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി), സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സേവാദൾ, ഫയർ ആൻഡ് എമർജൻസി സർവീസസ്, ഹോം ഗാർഡുകൾ എന്നിവയുടെയും പരിപാടികൾ ഉണ്ടായിരുന്നു.

 

അഗര കർണാടക പബ്ലിക് സ്‌കൂളിലെ 800ഓളം വിദ്യാർഥികൾ അവതരിപ്പിച്ച നാവെല്ലാരു ഒന്ദേ, നാവു ഭാരതീയരു എന്ന പ്രത്യേക പ്രകടനം ഇത്തവണത്തെ ശ്രദ്ധേയമായ പരിപാടിയായിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളെയും, ഗ്യാരണ്ടി പദ്ധതികളെയും ഗവർണർ ചടങ്ങിൽ പ്രശംസിച്ചു. വർധിച്ചുവരുന്ന സാമ്പത്തിക അസമത്വം രാജ്യത്തെ സാമൂഹികവും സാമ്പത്തികവുമായ നീതിക്ക് തിരിച്ചടിയായിട്ടുണ്ടെന്നും റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. വരും വർഷങ്ങളിൽ ബെംഗളൂരു ലോകോത്തര നിലവാരത്തിൽ മുൻപന്തിയിൽ ആയിരിക്കുമെന്നും ഇതിനായി സർക്കാരും പ്രതിപക്ഷവും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

TAGS: BENGALURU | REPUBLIC DAY
SUMMARY: In Republic Day address, Karnataka Governor Thawar Chand Gehlot hails Congress govt’s guarantee schemes, R-day geared up successfully

Savre Digital

Recent Posts

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; രണ്ടിടത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ…

3 minutes ago

നഗരത്പേട്ടിലെ തീപ്പിടിത്ത ദുരന്തം; അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം…

31 minutes ago

പാകിസ്ഥാനില്‍ പി​ക്നി​ക് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് നേ​രെ വെടിവെപ്പ്; ഏഴുപേർ കൊല്ലപ്പെട്ടു

പെ​ഷാ​വ​ർ: പാകിസ്ഥാനില്‍ വെ​ടി​വെ​പ്പി​ൽ ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഖൈ​ബ​ർ പ​ക്തൂ​ൺ​ക്വ പ്ര​വി​ശ്യ​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാണ് സംഭവം. ത​ണ്ടഡാ​മി​ൽ…

38 minutes ago

കർണാടകയിൽ കനത്ത മഴ: തീരദേശ, മലനാട് മേഖലകളിൽ രണ്ട് ദിവസത്തേക്ക് റെഡ് അലർട്ട്; വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചിക്കമഗളൂരു, ഉത്തര കന്നഡ, കുടക്, ഹാസൻ, കോലാർ ജില്ലകളിൽ ഞായറാഴ്ച…

1 hour ago

ഡി.കെ. ശിവകുമാർ ഡിസംബറിന് ശേഷം മുഖ്യമന്ത്രിയാകുമെന്ന് പ്രസ്താവന; എംഎൽഎയ്ക്ക് കാരണംകാണിക്കൽ നോട്ടീസ്

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡിസംബറിന് ശേഷം സംസ്ഥാന മുഖ്യമന്ത്രിയാകുമെന്നുപറഞ്ഞ കോൺഗ്രസ് എംഎൽഎയ്ക്ക് പാര്‍ട്ടിയുടെ സംസ്ഥാന അച്ചടക്ക സമിതി കാരണംകാണിക്കൽ…

2 hours ago

മലയാളം മിഷൻ അധ്യാപക പരിശീലനം

ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും.…

2 hours ago