ബെംഗളൂരു: സംസ്ഥാനത്തെ 8, 9, 10 ക്ലാസുകളിലേക്ക് നടന്ന അർധവാർഷിക ബോർഡ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് കര്‍ണാടക സർക്കാരിനെ വിലക്കി സുപ്രീം കോടതി. വിദ്യാർഥികളെ ഇത്തരത്തിൽ ഉപദ്രവിക്കരുതെന്നും ഈഗോ പ്രശ്‌നത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും കോടതി പറഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പരീക്ഷകൾ നടത്തരുതെന്നും കോടതി ഉത്തരവുണ്ട്.
ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. സംസ്ഥാന സർക്കാരിനെ ബെഞ്ച് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. കർണാടക സർക്കാർ പിന്തുടരുന്ന വിദ്യാഭ്യാസ മാതൃക മറ്റൊരു സംസ്ഥാനവും പിന്തുടരുന്നില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഏഴ് റൂറൽ ജില്ലകളിൽ നടപ്പ് അധ്യയന വർഷം 5, 8, 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള സർക്കുലർ സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ അർധവാർഷിക പരീക്ഷ മിക്ക സ്കൂളുകളിലും നടത്തിയിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോൾ തടഞ്ഞിരിക്കുന്നത്. ഒക്‌ടോബർ ഒന്നിന് അവസാനിച്ച പത്താം ക്ലാസ് അർധവാർഷിക ബോർഡ് പരീക്ഷ ഫലവും സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. സംസ്ഥാനത്തുടനീളം എട്ട് ലക്ഷം കുട്ടികളാണ് പത്താം ക്ലാസിലേക്ക് ഈ പരീക്ഷ എഴുതിയത്.
TAGS: KARNATAKA | SUPREME COURT
SUMMARY: Supreme Court halts declaration of half-yearly exam results for classes 8, 9, and 10 in Karnataka
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…