ബെംഗളൂരു: തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലേക്ക് ആരംഭിക്കുന്ന മധുര- ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ട്രയല്‍ റൺ വിജയം. ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തില്‍ രാവിലെ 5.15നു മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15നു ബെംഗളൂരു ബയ്യപ്പനഹള്ളിയിലെ എസ്എംവിടി ടെര്‍മിനലിലെത്തി. തിരികെ ബെംഗളൂരു എസ്എംവിടിയില്‍ നിന്ന് ഉച്ചയ്ക്ക് 1.45ന് പുറപ്പെട്ടു രാത്രി 10: 25നു മധുരയിലെത്തിചേര്ന്നു.
തിരുച്ചിറപ്പിള്ളി, സേലം എന്നിവിടങ്ങളിലാണ് മധുര – ബെംഗളൂരു വന്ദേഭാരതിന് സ്റ്റോപ്പുകളുള്ളത്. മധുരയില്‍ നിന്നും പുറപ്പെടുന്ന ട്രെയിൻ 7. 15നാണ് ത്രിച്ചിയിലെത്തുക. തുടർന്ന് 7. 20ന് പുറപ്പെടും. 9. 55നാണ് ട്രെയിൻ സേലത്ത് എത്തുക. 10.00 മണിയ്ക്ക് സ്റ്റേഷനിൽ നിന്ന് യാത്ര തുടരും
പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 20ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ഫ്ളാഗ് ഓഫ് ചെയ്യുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും സന്ദര്‍ശനം മാറ്റിവെച്ചതോടെ ഫ്ളാഗ് ഓഫ് ചടങ്ങും മാറ്റിവച്ചിരിക്കുകയാണ്. പ്രധാന വ്യവസായ നഗരങ്ങളായ ബെംഗളുരുവിനെയും മധുരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വന്ദേ ഭാരതിന് വെറും എട്ടു മണിക്കൂര്‍ സമയം മതി ഓടിയെത്താന്‍. നിലവില്‍ പത്ത് മണിക്കൂറിലേയാണ് യാത്രാസമയം.
<BR>
TAGS : VANDE BHARAT EXPRESS | BENGALURU-MADURAI | INDIAN RAILWAY,
SUMMARY : 8 hours to reach Bengaluru; Madurai-Bengaluru Vande Bharat trial run success
ബെംഗളൂരു: പാലക്കാട് മണ്ണാർക്കാട് നെച്ചുള്ളി വീട്ടില്‍ എൻ. ഉണ്ണികൃഷ്ണൻ നായർ (90) ബെംഗളൂരുവില്‍ അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സ് (റിട്ട) ഹോണററി…
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജോഷി ഫിലിപ്പ് ചുമതലയേറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പെണ്ണമ്മ ജോസഫിനെ ഏഴിനെതിരേ 16 വോട്ടുകൾക്കു…
തിരുവനന്തപുരം: പ്രശസ്ത കലാ സംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വീട്ടിലായിരുന്നു അന്ത്യം. 'മൈ ഡിയർ കുട്ടിച്ചാത്തൻ'…
പാലക്കാട്: ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ്…
ഹൈദരാബാദ്: 'പുഷ്പ 2: ദ റൂള്‍' എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍…
കാസറഗോഡ്: രണ്ടു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. കാസറഗോഡ് ബ്ലാർകോടാണ് സംഭവം. ഇഖ്ബാല്‍ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്…