ബെംഗളൂരു: സംസ്ഥാനത്ത് കടുവകൾ ചാവുന്നത് ക്രമാതീതമായി വർധിച്ചതായുള്ള ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ.
കഴിഞ്ഞ അഞ്ചരവർഷത്തിനിടെ സംസ്ഥാനത്ത് 82 കടുവകളാണ് ചത്തത്. ആറുമാസത്തിനിടെ 10 കടുവ ചത്തു. കഴിഞ്ഞയാഴ്ചയിൽ ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസ് കടുവസങ്കേതത്തിൽ അഞ്ച് കടുവയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.
കടുവകൾ ചത്തതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ടുനൽകാൻ വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി ഈശ്വർ ഖാൻഡ്രെ നിർദേശംനൽകി. 82 കടുവ ചത്തതിന്റെ കാരണമടക്കം റിപ്പോർട്ടിൽ വിശദീകരിക്കണം. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
SUMMARY: 82 tigers during the five-fours;Goverment order to enquiry
ബെംഗളൂരു: തമിഴ്നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…