Categories: KERALATOP NEWS

ഓപ്പറേഷൻ ഡി ഹണ്ടിൽ ഇന്നലെ അറസ്റ്റിലായത് 86 പേർ

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി മെയ് 09 ന് സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 86 പേരെ അറസ്റ്റ് ചെയ്തു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (17.401 ഗ്രാം ), കഞ്ചാവ് (1.654 കി.ഗ്രാം), കഞ്ചാവ് ബീഡി (43 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 09 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
<BR>
TAGS : OPERATION D-HUNT
SUMMARY : 86 people were arrested yesterday in Operation D’Hunt

Savre Digital

Recent Posts

കോഴിക്കോട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി…

25 seconds ago

ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സ്; അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂ​രു​വി​ൽ

ബെംഗളൂ​രു: ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സി​ൽ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…

1 hour ago

ഓൺസ്റ്റേജ് ജാലഹള്ളി കരോൾ ആഘോഷം 21 ന്

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ആഘോഷം ഷെട്ടിഹള്ളി ലാസ്യ നൃത്തഭവനിൽ 21 ന് ഉച്ചയ്ക്ക് 2.45ന് നടക്കും.…

2 hours ago

ബൈക്കപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു

എറണാകുളം: കോതമംഗലം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ചു കോളേജ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി…

2 hours ago

യാ​ത്രാ വി​ല​ക്ക് കൂ​ടു​ത​ൽ രാ​ജ്യങ്ങളിലേക്ക് നീട്ടി ട്രംപ്

വാ​ഷിം​ഗ്ട​ൺ ഡി​സി: സി​റി​യ ഉ​ൾ​പ്പെ​ടെ ഏ​ഴ് രാ​ജ്യ​ങ്ങ​ളു​ടെ പൗ​ര​ന്മാ​ർ​ക്കും പാ​ല​സ്തീ​നി​യ​ൻ അ​ഥോ​റി​റ്റി പാ​സ്പോ​ർ​ട്ട് കൈ​വ​ശ​മു​ള്ള​വ​ർ​ക്കും യു​എ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​നി അ​നു​വ​ദി​ക്കി​ല്ലെ​ന്ന്…

2 hours ago

ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത; പ്രത്യേക ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാ​ധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാ​ധ്യയാണ് പ്രവചിച്ചിരിക്കുന്നത്.…

2 hours ago