Categories: KERALATOP NEWS

40 വര്‍ഷത്തിനിടെ സമരങ്ങളുടെ കുറവ് 94%; കേരളത്തില്‍ തൊഴില്‍ സമരങ്ങള്‍ കുറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തൊഴില്‍പ്രക്ഷോഭങ്ങള്‍ ഗണ്യമായി കുറഞ്ഞെന്ന് പഠനം. ധനവകുപ്പിനുകീഴിലെ സ്വതന്ത്ര ഗവേഷണസ്ഥാപനമായ പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (പി.പി.ആര്‍.ഐ.) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

1960 മുതല്‍ 70 വരെ വന്‍ തൊഴില്‍ സമരങ്ങള്‍ നടന്ന കേരളത്തില്‍ 2018-ല്‍ നടന്നത് ഏഴുസമരങ്ങള്‍മാത്രം. കഴിഞ്ഞ നാലുദശാബ്ദങ്ങള്‍ക്കുള്ളില്‍ സമരങ്ങളുടെ കുറവ് 94 ശതമാനമാണെന്ന് പഠനം പറയുന്നു.  സമരങ്ങള്‍ കുറഞ്ഞതോടെ 2023-ല്‍ രാജ്യത്തെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ റാങ്കിങ്ങില്‍ കേരളം ഒന്നാമതെത്തിയിരുന്നു.

അതേസമയം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തുനടന്ന തൊഴിലാളി സമരങ്ങളുടെ എണ്ണത്തില്‍ കേരളം മൂന്നാംസ്ഥാനത്താണ്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളി സമരങ്ങള്‍ നടന്നത്. രാജ്യത്താകമാനം നടന്ന 1439 തൊഴില്‍ സമരങ്ങളില്‍ 415 എണ്ണം തമിഴ്‌നാട്ടിലായിരുന്നു(28.8%). രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 217 (15%) സമരങ്ങള്‍ നടന്നു. 178 സമരങ്ങളാണ് (12.3%) കേരളത്തില്‍ നടന്നത്. ഉത്തരാഖണ്ഡിലാണ് ഏറ്റവും കുറവ് സമരം നടന്നതെന്ന് തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. വ്യവസായമേഖലയിലെ തൊഴിലാളി സമരങ്ങളുടെ മാത്രം കണക്കാണിത്. സമരം മൂലം ഏറ്റവും കൂടുതല്‍ തൊഴില്‍ദിനം നഷ്ടപ്പെട്ടത് ബംഗാളിലാണ് (39.27%). തമിഴ്‌നാട് രണ്ടാമതും കേരളം അഞ്ചാമതുമാണ്.
<BR>
TAGS : STRIKE
SUMMARY : 94% reduction in strikes in 40 years; Labour strikes are decreasing in Kerala

Savre Digital

Recent Posts

‘പോറ്റി ആദ്യം കേറിയത് സോണിയാഗാന്ധിയുടെ വീട്ടിൽ’, മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…

12 minutes ago

പിഎസ്‍സി: വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…

48 minutes ago

ലോകായുക്ത റെയ്ഡ്; ബിഡിഎ ഉദ്യോഗസ്ഥന്റെ 1.53 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…

1 hour ago

വയനാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു

വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…

2 hours ago

ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു.…

2 hours ago

2027 മുതല്‍ ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങും

ന്യൂഡൽഹി: അടുത്ത വർഷം മുതല്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങും. 2027 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന്…

2 hours ago