വി​ഴി​ഞ്ഞം ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാണ് വിഴിഞ്ഞത്ത് ഇന്ന് തുടക്കമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര വ്യാപാര മേഖലയിൽ വിസ്മയമായി മാറിയ തുറമുഖമാണ് വിഴിഞ്ഞമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2024 ജൂലൈയിൽ ഇവിടെ ആദ്യ മദർഷിപ്പ് വന്നു. 2025 മെയ് 2 ന് തുറമുഖം നാടിനു സമർപ്പിച്ചു. കേരളം, വികസനത്തിന്റെ കാര്യത്തിൽ കേട്ട പ്രധാന ആക്ഷേപം ‘ഒന്നും നടക്കാത്ത നാട്’ എന്നതാണ്. ‘ഇതൊന്നും കേരളത്തിന് പറ്റിയ കാര്യമല്ല’ എന്ന് പറഞ്ഞ് ആക്ഷേപിച്ചവരും പരിഹസിച്ചവരുമുണ്ട്. ആ പരിഹാസങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടിയായാണ് വിഴിഞ്ഞം പദ്ധതി നമ്മൾ യാഥാർഥ്യമാക്കി കാണിച്ചത്.

ചരക്കു നീക്കത്തിനായി കേരളം മറ്റുള്ളവരെ ആശ്രയിച്ചിരുന്ന കാലം അവസാനിച്ചു. ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം ഇന്ന് പ്രധാന ശക്തിയായി മാറുകയാണ്. ഇത് വെറും പറച്ചിലല്ല, കണ്മുന്നിൽ കാണുന്ന യാഥാർഥ്യമാണ്. വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ തന്നെ ആഗോള കപ്പൽ ചാലിൽ കേരളത്തിന്റെ പേര് സുവർണ്ണ ലിപികളിൽ രേഖപ്പെട്ടുകഴിഞ്ഞു. പ്രതിവർഷം 10 ലക്ഷം ടിയുഇ ആയിരുന്നു ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തിന്റെ ശേഷി. എന്നാൽ 10 മാസം കൊണ്ട് ഈ ലക്ഷ്യം മറികടന്നു. ലോകത്തൊരു പോർട്ടിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. ലോകോത്തര നിലവാരത്തിലുള്ള ഓട്ടോമേഷൻ സാങ്കേതികവിദ്യയും ജീവനക്കാരുടെ ആത്മാർത്ഥമായ പരിശ്രമവുമാണ് ഈ നേട്ടത്തിനു പിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർവാനന്ദ സോനോവാൾ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
SUMMARY: Chief Minister inaugurates the second phase of Vizhinjam construction

Hot this week

സംസ്ഥാനം വൻ കടബാധ്യതയിലെന്ന് ധവളപത്രം; പൊതുകടം 5.07 ലക്ഷം കോടി

തിരുവനന്തപുരം: കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയെന്ന് വ്യക്തമാക്കി സർക്കാർ...

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ...

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

ചെന്നൈ: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം...

നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം സിബിഐക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും. മന്ത്രിസഭാ...

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടുത്തം; 10 മരണം

മുസാഫിർപൂര്‍: ബിഹാർ മുസാഫിർപൂരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേർ മരിച്ചു....

ഡല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഡ​ൽ​ഹി: തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഫ്ല​റി​ഷ് സ്റ്റേ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പ‌ി​ടി​ത്ത​ത്തി​ൽ വെന്തു മരിച്ചവരിൽ...

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര; തീരുമാനം ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി എങ്ങനെ...

മേട്രോ യെല്ലോ ലൈനിൽ പുതുതായി രണ്ട് ട്രെയിനുകള്‍ കൂടി; ഇടവേള സമയം ഇനി ഏഴ് മിനിറ്റ് 

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ രണ്ട് ട്രെയിനുകള്‍കൂടി സർവീസ് ആരംഭിച്ചു....

Related Articles

Popular Categories