ബെംഗളൂരു ഹോസ്‌കോട്ടിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് നാല് അസം തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഹൊസ്‌കോട്ടെ താലൂക്കിലെ ഇ മുത്സാന്ദ്രയില്‍ കാർബൺ മോണോക്സൈഡ് ശ്വസിച്ച് യുവാക്കളായ നാല് അസം തൊഴിലാളികൾ മരിച്ചു. ശനിയാഴ്ച രാവിലെയാണ് ഇവരെ വാടക ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വായുസഞ്ചാരമില്ലാത്ത മുറിയിൽ വെച്ചിരുന്ന സ്റ്റൗവില്‍ നിന്നുള്ള കാർബൺ മോണോക്സൈഡ് (CO) ശ്വസിച്ചാണ്  ഇവർ മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ജയന്ത് സിന്ധെ, നിരേന്ദ്രനാഥ്, ടൈഡ്, ധനഞ്ജയ് ടൈഡ് എന്നിവരാണ് മരിച്ചത്. നാലുപേരും 20 നും 22 നും ഇടയിൽ പ്രായമുള്ളവരാണ്. അടുത്തുള്ള കൊക്കകോള വെയർഹൗസിൽ ലോഡിംഗ്, അൺലോഡിംഗ് തൊഴിലാളികളായി ജോലി ചെയ്തിരുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ ഇവര്‍ ജോലിസ്ഥലത്ത് എത്താത്തതിനെ തുടർന്നാണ് ദുരന്തം പുറത്തറിഞ്ഞത്. സഹപ്രവർത്തകർ ലേബർ ഷെഡിൽ എത്തി നോക്കിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുന്നത് കണ്ടു. വിളിച്ചുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് നാലുപേരും മരിച്ച നിലയില്‍ കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്നു പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി വൈകിയും തൊഴിലാളികൾ മുറിയില്‍ പാചകം ചെയ്തിരുന്നുവന്നു പോലീസ് കണ്ടെത്തി. രാത്രിയിലെ തണുപ്പ് ഒഴിവാക്കാൻ തൊഴിലാളികൾ എല്ലാ ജനലുകളും വാതിലുകളും കർശനമായി അടച്ചിട്ടിരുന്നു. ഷെഡ് പൂർണ്ണമായും വായുസഞ്ചാരമില്ലാത്തതായിരുന്നു. പാചക വാതകം കാർബൺ മോണോക്സൈഡ് അടിഞ്ഞുകൂടാൻ കാരണമായതായി സംശയിക്കുന്നു. ഉറക്കത്തിൽ ബോധം നഷ്ടപ്പെടുകയും ശ്വാസംമുട്ടിമരണം സംഭവിച്ചിരിക്കമെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പ്രാദേശിക സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സുലിബെലെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
SUMMARY: Four Assamese workers die of carbon monoxide poisoning in Bengaluru’s Hoskote

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ...

‘ഇതാണോ ജനാധിപത്യം?’; ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാല്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് ആത്മബന്ധവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ നടനും...

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും...

കോട്ടയത്തെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം...

നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ...

പത്തനംതിട്ടയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റു മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്-സാന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റില്‍

ഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയിലേക്കു...

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

Related Articles

Popular Categories