മലയാളി നടിയും സഹസംവിധായികയും ലഹരിമരുന്നുമായി പിടിയിൽ

ചെന്നൈ: ആന്റി-നാർക്കോട്ടിക്സ് ഇന്റലിജൻസ് യൂണിറ്റ് ചെന്നൈയിൽ നടത്തിയ രാസലഹരി മരുന്ന് വേട്ടയിൽ മലയാളിയായ യുവനടിയും സഹസംവിധായികയും ഉള്‍പ്പെടെ എട്ട് പേർ അറസ്റ്റിൽ. നടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ എന്നിവരടക്കമുള്ളവരാണ് പിടിയിലായത്. ചെന്നൈ വളസരവാക്കത്ത് ക‍ഴിഞ്ഞ ദിവസമാണ് ആന്റി-നാർക്കോട്ടിക്സ് സൗത്ത് സംഘം പരിശോധന നടത്തിയത്.പ്രതികളിൽ നിന്ന് മെത്താംഫെറ്റാമൈനും കഞ്ചാവും കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണ സംഘം സംഭവസ്ഥലത്തേക്ക് എത്തിയത്. നെസപാക്കം സ്വദേശിയായ 33 വയസുള്ള വിഘ്‌നേശ്വരൻ എന്നയാളെ പിടികൂടിയതോടെയാണ് വലിയ ലഹരി സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.ഇയാളെ ചോദ്യം ചെയ്തപ്പോൾ, പോരൂരിനടുത്തുള്ള കോവൂരിൽ താമസിക്കുന്ന വെങ്കിടേഷ് കുമാർ എന്നയാളിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് വിവരം ലഭിച്ചു. തുടർന്ന് വെങ്കിടേഷ് കുമാറിനെ നിരീക്ഷിക്കുകയും വത്സരവാക്കത്ത് വച്ച് ലഹരിമരുന്ന് കൈമാറാൻ കാറിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്കൊപ്പമാണ് അഞ്ജു കൃഷ്ണയും വിൻസി നിവേദയും മറ്റുള്ളവരും ഉണ്ടായിരുന്നതെന്നാണ് വിവരം.

ആറ് ഗ്രാം മെത്താംഫെറ്റാമൈൻ, ഏഴ് ഗ്രാം ഒജി കഞ്ചാവ്, പതിനഞ്ച് ഗ്രാം കഞ്ചാവ്, ഒരു സ്മോക്കിംഗ് ബോങ്, ഒരു സ്റ്റാമ്പ്, ഒമ്പത് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച നടിയാണ് അഞ്ജു കൃഷ്ണ. തമിഴ് ചിത്രമായ ‘വെള്ളിമലൈ’യിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ജോജു ജോർജ് നായകനായ ‘ആരോ’ എന്ന ചിത്രത്തിലും ഏതാനും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

SUMMARY: Malayali actress and co-director arrested for drug possession;

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എൻഎസ്എസ് കർണാടക വിജ്ഞാനനഗർ കരയോഗം ഓണാഘോഷം

ബെംഗളൂരു: എസ് എസ് കർണാടക വിജ്ഞാനനഗർ കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഭരണതലപ്പത്ത് സമഗ്രമായ അഴിച്ചുപണിക്ക് ഒരുങ്ങി സര്‍ക്കാര്‍....

അസമിലെ ആര്‍മി ക്യാമ്പിൽ വെച്ച്‌ ഹൃദയാഘാതം; മലയാളി സൈനികന് ദാരുണാന്ത്യം

കോഴിക്കോട്: അസമിലെ ആര്‍മി ക്യാമ്പിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവസൈനികന്...

അ​ട്ട​പ്പാ​ടി ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി പി​ടി​യി​ൽ‌, കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ഭ​വാ​നി പു​ഴ​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ...

ബെംഗളൂരുവിൽ കെട്ടിട നിർമാണ മാലിന്യം നീക്കം ചെയ്യല്‍ നടപടി; 1.40 ലക്ഷം ടൺ മാലിന്യം നീക്കി

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും നടപ്പാതകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കെട്ടിക്കിടന്ന നിർമാണ-പൊളിക്കൽ പ്രത്യേക...

കൈരളി കലാസമിതി ഓണോത്സവം 13-ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം സെപ്തംബർ...

ധാർമികത ബലഹീനമാകുബോൾ സമൂഹത്തിൽ തിന്മകൾ പിടിമുറുക്കുന്നു- ടി.സി. സിറാജ്

ബെംഗളൂരു: മക്കളിൽ ധാർമിക മൂല്യമുള്ള വിദ്യാഭ്യാസമാണ് നൽകേണ്ടതെന്നും ധാർമിക ബോധം രക്ഷിതാക്കളിൽ...

ഏഷ്യൻ ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം, വെള്ളിക്ക് 30 ലക്ഷം; പാരിതോഷികം പ്രഖ്യാപിച്ച് കേരളം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളികൾക്ക് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച്...

Related Articles

Popular Categories