ബെംഗളൂരുവിലെ മെട്രോ നിരക്ക് വർധനക്ക് എതിരായ പ്രതിഷേധം; തേജസ്വി സൂര്യയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ മെട്രോ നിരക്ക് വർധനക്ക് എതിരായി പ്രതിഷേധിച്ച എം.പി. തേജസ്വി സൂര്യയെ കസ്റ്റഡിയിൽ എടുത്തു. അനുമതിയില്ലാതെ മെട്രോ സ്റ്റേഷനിൽ കാലിപ്പെട്ടിയുമായി പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെ ആർവി റോഡ് മെട്രോ സ്റ്റേഷനിലാണ് സംഭവം. ഒരു കാലി ട്രങ്ക് പെട്ടിയുമായാണ്  മെട്രോ സ്റ്റേഷനിൽ തേജസ്വി പ്രതിഷേധം നടത്തിയത്. തേജസ്വിയെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ജയനഗർ ബിജെപി എംഎൽഎ സികെ രാമമൂർത്തിയെയും കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ വിട്ടയച്ചു.

സംസ്ഥാന സർക്കാർ പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പകരം എതിർപ്പുകളെ അടിച്ചമർത്തുകയാണെന്ന് തേജസ്വി സൂര്യ ആരോപിച്ചു. മെച്ചപ്പെട്ട റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നൽകുന്നതിന് പകരം സംസ്ഥാന സർക്കാർ ജനങ്ങളെ നിർബന്ധിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. താങ്ങാനാവുന്ന പൊതുഗതാഗതമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം യാത്രാനിരക്ക് വർധനവിന് ബിജെപിയും കേന്ദ്രസർക്കാരുമാണ് ഉത്തരവാദികളെന്ന് കർണാടക കോൺഗ്രസ് ആരോപിച്ചു. നമ്മ മെട്രോ നിരക്കിൽ ബിജെപി എംപിമാരുടെ ‘എമർജൻസി എക്സിറ്റ്’ തന്ത്രം കാപട്യമാണെന്ന് പാർട്ടി പറഞ്ഞു. നിരക്ക് വർധനവിൽ കേന്ദ്രസർക്കാരിന് പങ്കില്ലെന്ന് അവകാശപ്പെടുന്ന ബിജെപി ഇപ്പോൾ വർധന താത്കാലികമായി നിർത്തിവെക്കാൻ ഡൽഹിയോട് അഭ്യർത്ഥിക്കുകയാണ്. വില നിശ്ചയിക്കാൻ അവർക്ക് അധികാരമില്ലെങ്കിൽ, അത് നിർത്തിവെക്കാൻ അധികാരം ഉണ്ടാകുമോ? ലജ്ജാകരമായ കാപട്യമാണ് ബിജെപിക്കെന്ന് കോൺഗ്രസ് ആരോപിച്ചു.
SUMMARY: Protest against metro fare hike in Bengaluru; Tejaswi Surya taken into custody, released

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാലിന്യശേഖരണം രണ്ടുനേരമാക്കാൻ ബെംഗളൂരു; അഞ്ച് വാർഡുകളിൽ പരീക്ഷണം

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വൈകുന്നേരങ്ങളിലും വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന...

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ സ്ഫോടനം; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ പുലകേശിനഗറിലുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു....

ജന്തര്‍ മന്തര്‍ മാര്‍ച്ച്‌; സി.ജെ.പി നേതാക്കള്‍ക്ക് ജാമ്യം

ഡൽഹി: ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷം കോക്ക്റോച്ച്‌ ജനതാ പാർട്ടി...

‘കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത് ന്യായമില്ലാതെ’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ. സുധാകരൻ

കണ്ണൂർ: കെപിസിസി അധ‍്യക്ഷ സ്ഥാനത്ത് നിന്നും തന്നെ നീക്കിയതില്‍ അതിയായ ദുഖമുണ്ടായെന്ന്...

കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും കുഞ്ഞും മരിച്ചു

മംഗളൂരു: കുടകിലെ ബനംഗലയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും...

വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരുവനന്തപുരം: വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കടന്നല്‍ ആക്രമണത്തില്‍ നിരവധി...

തൃശൂര്‍ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറി

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന്...

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച്‌ എസ്ബിഐ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത...

Related Articles

Popular Categories