ബെംഗളൂരു: എസ്എൻഡിപി യോഗം ബെംഗളൂരു യൂണിയന്റെ കീഴിലുള്ള നെലമംഗല ശാഖയുടെ ഗുരു മന്ദിരത്തിന്റെ ശിലാസ്ഥാപനം ഉസ്കൂർ പഞ്ചായത്ത് അധ്യക്ഷൻ രമേഷ് നടത്തി. ശാഖ പ്രസിഡണ്ട് ശശി വേലപ്പൻ അധ്യക്ഷ വഹിച്ചു. പഞ്ചായത്ത് അംഗം മഹേഷ്, നാഗരാജ്, ബെംഗളൂരു യൂണിയൻ നേതാക്കളായ എൻ ആനന്ദൻ, എൻ വത്സൻ, അഡ്വ. സത്യൻ പുത്തൂർ, അജീഷ്, വേണുഗോപാൽ, ബിജു, അഭിരാജൻ, ചന്ദ്രസേനൻ, മൻമോഹൻ, ശശിധരൻ, സുനിൽകുമാർ, എബിൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.ശ്രീജിത്മോൻ നന്ദി രേഖപ്പെടുത്തി.
SUMMARY: Foundation stone laid for SNDP Nelamangala Shakhaguru Mandir

എസ്എൻഡിപി നെലമംഗല ശാഖാ ഗുരുമന്ദിര ശിലാസ്ഥാപനം

Topics
Popular Categories














