ബെംഗളൂരു: മാണ്ഡ്യ ബസലൂരു ഹൊബ്ലയിലെ കെരെക്കെട്ടെയിൽ അടഞ്ഞുകിടന്ന ഫാക്ടറിയിൽനിന്ന് കെമിക്കല്‍ ടാങ്ക് മാറ്റുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 2 തൊഴിലാളികൾ മരിച്ചു. ബിഹാർ സ്വദേശികളായ ആകാശ് (26) കല്ലു ഖാന്‍(27) മരിച്ചത്. അപകടത്തില്‍ 3 പേർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടാങ്ക് ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇളക്കിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനം. 2022ൽ വാതക ചോർച്ചയെ തുടർന്നു നായ്ക്കളും മറ്റും ചത്തിരുന്നു. തുടർന്ന് അടച്ചിട്ടിരുന്ന ഫാക്ടറി ഉദ്യോഗസ്ഥരും എംഎൽഎയും മറ്റുമിടപെട്ടതിനെ തുടർന്നാണു മറ്റൊരിടത്തേക്കു നീക്കാൻ ഉടമകൾ തയാറായത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Explosion while moving chemical tank from factory: 2 dead
SUMMARY: Explosion while moving chemical tank from factory: 2 dead
















