‘സ്വപ്നലോകത്താണ് രാഹുല്‍ ഗാന്ധി ജീവിക്കുന്നത്’: വിമര്‍ശനവുമായി നവ്ജ്യോത് കൗര്‍ സിദ്ദു

ചണ്ഡീഗഢ്: കോണ്‍ഗ്രസ് പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ, പഞ്ചാബ് മുൻ എംഎല്‍എ നവ്ജ്യോത് കൗർ സിദ്ദു പാർട്ടി നേതൃത്വത്തിനും രാഹുല്‍ ഗാന്ധിക്കുമെതിരെ ശക്തമായ വിമർശനം ഉയർത്തി രംഗത്ത്. യാഥാർഥ്യത്തില്‍ നിന്നു വിട്ടുനിന്ന് ‘സ്വപ്നലോകത്തില്‍’ കഴിയുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു നവ്ജ്യോത് കൗർ സിദ്ദുവിന്റെ വിമർശനം.

അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തനങ്ങളും തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ടെന്നും അവർ ആരോപിച്ചു. പാർട്ടിയുടെ പഞ്ചാബ് ഘടകത്തില്‍ വ്യാപക അഴിമതി നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ നവ്ജ്യോത് കൗർ, ഈ സാഹചര്യത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയം ഒഴിവാക്കാനാവില്ലെന്നും പറഞ്ഞു. അടിത്തട്ടിലെ രാഷ്ട്രീയ പ്രവർത്തനങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് നേരിട്ടുള്ള പരിചയം ഇല്ലെന്നും, ‘ഗ്രൗണ്ട് സീറോയില്‍’ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാതെ ഒരു പാർട്ടിയെ നയിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മോദിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാൻ പോലും വ്യക്തമായ തെളിവുകളില്ലെന്ന് നവ്ജ്യോത് കൗർ പറഞ്ഞു. ‘രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് നന്നായിരിക്കും, പക്ഷേ പറയുന്നതും ചെയ്യുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്,’ എന്നും അവർ വിമർശിച്ചു. പഞ്ചാബ് കോണ്‍ഗ്രസിലെ അനീതികളെക്കുറിച്ച്‌ രാഹുലിനെ അറിയിക്കാൻ എട്ട് മാസത്തോളം കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും അവർ പറഞ്ഞു.

ടിക്കറ്റുകള്‍ വിറ്റുവെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച നവ്ജ്യോത് കൗർ, താഴെത്തട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാതെ ഒരു നേതാവിന് ആ സ്ഥാനത്ത് ഇരിക്കാനുള്ള അർഹതയില്ലെന്നും തുറന്നടിച്ചു.

SUMMARY: ‘Rahul Gandhi is living in a dream world’: Navjot Kaur Sidhu criticizes

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണം: കേരളസമാജം കര്‍ണാടക

ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന...

ആക്രമണ സാധ്യത, കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍...

ബെംഗളൂരുവിൽ പിതാവിനെ മകന്‍ ഇരുമ്പ് വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തി; നേപ്പാൾ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ...

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ...

ഉത്തരഹള്ളി കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം വാർഷിക  പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ലിജേഷ് ജോസ്...

ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടി പ്രതിനിധികള്‍...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര പൂജാരി...

Related Articles

Popular Categories