ഐസിസി ലോകകപ്പ് ഇലവനിലും സഞ്ജു; ഇന്ത്യയില്‍ നിന്ന് നാല് താരങ്ങൾ ഇടം നേടി

മുംബൈ: 2026 ടി20 ലോകകപ്പിലെ ടീം ഓഫ് ദ ടൂര്‍ണമെന്റിനെ പ്രഖ്യാപിച്ച് ഐസിസി. ടി20 ലോകകിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിൽ നിന്ന് നാല് താരങ്ങളാണ് ഐസിസിയുടെ ലോകകപ്പ് ടീമിൽ സ്ഥാനം പിടിച്ചത്. ടൂര്‍ണമെന്റിലെ താരവും ഇന്ത്യന്‍ ഓപ്പണറുമായ സഞ്ജു സാംസണെ ഐസിസി ടീമിലുൾപ്പെടുത്തി. സഞ്ജുവിനെ വിക്കറ്റ് കീപ്പറായും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രമിനെ നായകനായുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യൻ ടീമിൽ നിന്നും ഇഷാൻ കിഷൻ, ജസ്പ്രിത് ബുംറ,ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.  മുൻ താരങ്ങളും ഐസിസി പ്രതിനിധികളും മാധ്യമപ്രവർത്തകരും അടങ്ങുന്ന സെലക്ഷൻ പാനലാണ് ടീമിനെ തിരഞ്ഞെടുത്തത്.

അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസെടുത്ത സഞ്ജു ഇന്ത്യയുടെ കിരീടവിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ്. മാത്രമല്ല, ലോകകപ്പിലെ താരവും സഞ്ജുവായിരുന്നു. ബാറ്റിങ്ങിൽ സഞ്ജുവിനൊപ്പം തിളങ്ങിയ ഇഷാൻ കിഷനും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഹാർദിക്കും ടീമിലിടംപിടിച്ചു. ലോകകപ്പ് ഫൈനലിലെ താരമായ പേസർ ബുംറയും തിരഞ്ഞെടുക്കപ്പെട്ടു.

ഐസിസി ടീം ഓഫ് ദി ടൂർണമെന്റ്: സാഹിബ്‌സാദ ഫര്‍ഹാന്‍, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, എയ്ഡന്‍ മാര്‍ക്രം, ഹര്‍ദ്ദിക് പാണ്ഡ്യ, വിൽ ജാക്സ്, ജസ്പ്രീത് ബുംറ, ആദിൽ റഷീദ്, ലുങ്കി എന്‍ഗിഡി, ബ്ലസിങ് മുസറബാനി, ഷാഡ്‌ലി വാൻ ഷാൽക്‌വിക്ക് (12-ാം താരം)
SUMMARY: Sanju also in ICC World Cup XI

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂർ വേലിക്കാട് ഇന്ന് പുലർച്ചെ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ വൻ...

ഐ.എസ്.ആർ.ഒ കേന്ദ്രത്തിന് സമീപം ഡ്രോൺ കണ്ടെത്തി; സുരക്ഷാ അലർട്ട്

ബെംഗളൂരു: ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒയുടെ സാറ്റലൈറ്റ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റ് എസ്റ്റാബ്ലിഷ്മെന്റ് കേന്ദ്രത്തിന്...

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ വിജയപുര ഭൂതനാൾ തടാകത്തിൽ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി....

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്....

നേപ്പാള്‍ മിന്നൽപ്രളയം: മലയാളികൾക്ക് അടിയന്തിര സഹായത്തിനായി നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി, ഇന്ത്യൻ പൗരന്മാർക്കായി എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നു

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയർക്കായി നോര്‍ക്ക ഹെൽപ് ഡെസ്ക്...

എസ്.എൻ.ഡി.പി. മൈസൂരു ഭാരവാഹികൾ

ബെംഗളൂരു: എസ്.എൻ.ഡി.പി.മൈസൂരു ശാഖയുടെ 2026 -2029 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി ജി....

മിന്നൽപ്രളയത്തിൽ വിറച്ച് നേപ്പാൾ; 250ലധികം ഇന്ത്യക്കാരെ കാണാതായി,​ മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു 

കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 157...

Related Articles

Popular Categories