കോഴിക്കോട്: നാഗർകോവില്‍ – മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിന് (ട്രെയിൻ നമ്പർ: 16329/16330) മൂന്ന് പുതിയ സ്റ്റോപ്പുകള്‍ കൂടി അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ സ്റ്റേഷനുകളിലാണ് പുതുതായി സ്റ്റോപ്പുകള്‍ അനുവദിച്ചത്. കണ്ണൂരിനും കാസറഗോഡിനും ഇടയില്‍ സ്റ്റോപ്പുകള്‍ ഇല്ലാത്തത് യാത്രക്കാരെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു.
ഇത് പരിഗണിച്ചാണ് റെയില്‍വേയുടെ പുതിയ തീരുമാനം. ചൊവ്വാഴ്ചകളില്‍ സർവീസ് നടത്തുന്ന 16329 നാഗർകോവില്‍ – മംഗളൂരു ട്രെയിൻ രാവിലെ 11.40-ന് നാഗർകോവില്‍ ജങ്ഷനില്‍ നിന്ന് യാത്ര തിരിക്കും. മടക്ക സർവീസായ 16330 മംഗളൂരു ജങ്ഷൻ – നാഗർകോവില്‍ എക്സ്പ്രസ് എല്ലാ ബുധനാഴ്ചകളിലും രാവിലെ 8 മണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെടും. ഉത്തരമലബാറിലെ യാത്രക്കാർക്ക് പുതിയ സ്റ്റോപ്പുകള്‍ വലിയ രീതിയില്‍ പ്രയോജനപ്പെടും.
SUMMARY: Amrit Bharat Express to have three more stops in the state















