തിരുവനന്തപുരം: ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ പരാതി എസ്‌ഐടി അന്വേഷിക്കും. ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പരാതി പരിശോധിക്കുക. ഭൂമി തട്ടിപ്പ് കേസില്‍ തന്നെ കുടുക്കാന്‍ കടകംപള്ളി ശ്രമിച്ചെന്നും ഇതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
കഴക്കൂട്ടം സ്വദേശിനി നല്‍കിയ പരാതിക്ക് പിന്നില്‍ കടകംപള്ളിയാണെന്ന് പോറ്റി ആരോപിക്കുന്നു. എന്നാല്‍, തനിക്കെതിരായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. പത്തുവര്‍ഷത്തിനിടെ താന്‍ ഒരു പൊലീസ് സ്റ്റേഷനിലും പോയിട്ടില്ലെന്നും ആരുടെയും സാമ്പത്തിക തര്‍ക്കങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.
SUMMARY: SIT to investigate complaint filed by Unnikrishnan Potty against Kadakampally
















