കെ. സുധാകരൻ സ്വതന്ത്രനാകുമോ?; ഇന്ന് ഉച്ചയ്ക്ക് നിർണായക വാർത്താസമ്മേളനം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കണമെന്ന തന്റെ ആവശ്യം ഹൈകമാൻഡ് തള്ളിയതോടെ മുതിർന്ന നേതാവ് കെ. സുധാകരന്‍റെന്റെ അടുത്ത നീക്കം എന്താകുമെന്ന ആകാംക്ഷയില്‍ രാഷ്ട്രീയ കേരളം. നിലപാട് വ്യക്തമാക്കാൻ ഇന്ന് 12 മണിക്ക് കെ സുധാകരൻ മാധ്യമങ്ങളെ കാണും. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതിനിടെയാണ് സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണുന്നത്. പാര്‍ട്ടി വിട്ട് സ്വന്തം പാര്‍ട്ടിരൂപീകരിക്കാന്‍ സുധാകരന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ണൂർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്നതിന് പുറമേ കണ്ണൂരിലെ മറ്റുചില മണ്ഡലങ്ങളിൽ തന്റെ അനുയായികളെ രംഗത്തിറക്കാനും സാധ്യതയുണ്ട്.

കെ സുധാകരനും അടൂർ‌ പ്രകാശിനും സീറ്റ് നൽകിയേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും എംപിമാർ‌ക്ക് സീറ്റ് നൽ‌കേണ്ടെന്ന തീരുമാനം ഒടുവില്‍ ഹൈക്കമാൻഡ് കൈക്കൊള്ളുകയായിരുന്നു. ഇതില്‍ കടുത്ത അതൃപ്തിയിലാണ് സുധാകരൻ. അടുത്ത നീക്കമെന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സുധാകരന്റെ പിടിവാശിയെ തുടർന്നാണ് കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകിയത്. ഇന്ന് പുലർച്ചെ വരെ നടത്തിയ ചർച്ചക്കൊടുവിലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് ഹൈകമാൻഡ് നിലപാട് കടുപ്പിച്ചത്.

കണ്ണൂരിൽ മുൻ കോർപറേഷൻ മേയറായിരുന്ന ടി.ഒ. മോഹനൻ കോൺഗ്രസിന്റെ സ്ഥാനാർഥിയാകുമെന്നാണ് സൂചന. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലും സ്ഥാനാർഥിയാകും. ഇവര്‍ക്ക് പുറമേ കൊച്ചിയിൽ മുഹമ്മദ് ഷിയാസും , തൃക്കരിപ്പൂരിൽ സന്ദീപ് വാര്യറും ആറന്മുളയിൽ അബിൻ വർക്കിയും ഏറ്റുമാന്നൂരിൽ നാട്ടകം സുരേഷും മത്സരിക്കും. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിലിനും സീറ്റില്ല. ശേഷിക്കുന്ന 40 സ്ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും.
SUMMARY: Will K. Sudhakaran become independent?; Critical press conference this afternoon

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മേക്കേദാട്ടു പദ്ധതി; അടുത്ത ബജറ്റിൽ ഫണ്ട് അനുവദിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: കാവേരി നദിയിൽ നിർദേശിച്ചിട്ടുള്ള മേക്കേദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്കായി അടുത്ത...

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

വളാഞ്ചേരി: മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവതി അടക്കം 2 പേരെ...

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത‍​. ഇതേ തുടർന്ന്...

റേസ് കോഴ്‌സ് പരിസരത്ത് പുതിയ ഹൈക്കോടതി സമുച്ചയം

ബെംഗളൂരു: നഗരത്തിലെ കോടതികളിലെ തിരക്ക് കുറയ്ക്കുന്നതിനും നീതിന്യായ സംവിധാനത്തിന് കൂടുതൽ സൗകര്യങ്ങൾ...

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറത്ത് എ. ദാമോദരൻ നമ്പൂതിരി

ശബരിമല: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എ....

നവരാത്രി ആഘോഷം; ശ്രീമുത്തപ്പന്‍ ഗുരു ഭഗവതി ബാലാലയത്തില്‍ ഗ്രന്ഥപൂജയും വാഹനപൂജയും 

ബെംഗളൂരു: നവരാത്രി പ്രമാണിച്ച് ശ്രീമുത്തപ്പന്‍ സേവ സമിതി ട്രസ്റ്റിന്റെ ശ്രീമുത്തപ്പന്‍ ഗുരു...

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിയന്ത്രണം വിട്ട ട്രക്ക് ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറി; 12 പേര്‍ മരിച്ചു

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ശീതള മാതാ ക്ഷേത്രത്തിന് സമീപം ഭക്തർക്കിടയിലേക്ക് നിയന്ത്രണം...

മൈസൂരുവിന്റെ ആകാശത്ത് സൂര്യകിരൺ വിസ്മയം; 9 ഹോക്ക് എം.കെ 132 വിമാനങ്ങളുടെ പ്രകടനം ഇന്നും നാളെയുമായി നടക്കും

മൈസൂരു: മൈസൂരു ദസറ ആഘോഷങ്ങൾക്ക് ആകാശവിസ്മയം പകരാൻ ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ...

Related Articles

Popular Categories