ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു. 5 വകുപ്പുകള്‍ ചുമത്തിയാണ് ചെന്നൈ പോലീസ് കേസ് എടുത്തിട്ടുള്ളത്. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിലെ പ്രചാരണത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്.
പെരമ്പൂരില്‍ നിന്നും കൊളത്തൂരിലേക്ക് പോകുന്ന വഴിക്കിടയില്‍ റോഡ് ഷോയില്‍ ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
SUMMARY: Violation of election rules; Case filed against Vijay under five sections
















