ബെംഗളൂരു: വിഷുക്കാല യാത്രാതിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രലിൽ നിന്ന് ചെന്നൈ എഗ്മോറിലേക്ക് സ്പെഷ്യല്‍ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ഏപ്രിൽ മാസത്തിൽ രണ്ട് വീതം സർവീസുകളാണ് ചെന്നൈയിലേക്കും തിരിച്ചും നടത്തുന്നത്.
മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്മോർ സ്പെഷ്യൽ: ഏപ്രിൽ 6, 13 തിയതികളിൽ സർവ്വീസ് നടത്തുന്ന ഇത് വൈകീട്ട് 04:00-ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10:30-ന് ചെന്നൈ എഗ്മോറിലെത്തും. തിങ്കളാഴ്ചകളിലാണ് സർവ്വീസ്.
ചെന്നൈ എഗ്മോർ – മംഗളൂരു സെൻട്രൽ സ്പെഷ്യൽ: ചൊവ്വാഴ്ചകളിലുള്ള ഈ സർവ്വീസ് ഏപ്രിൽ 07, 14 തിയതികളിലാണ് ഉള്ളത്. ഈ സർവ്വീസ് ഉച്ചയ്ക്ക് 02:00-ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06:50-ന് മംഗളൂരു സെൻട്രലിലെത്തും. യാത്രക്കാരുടെ സൗകര്യാർത്ഥം വിപുലമായ കോച്ച് ക്രമീകരണമാണ്
കാസറഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, പൊതനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കാട്പാടി, അരക്കോണം, പേരമ്പൂർ എന്നിവയാണ് സ്റ്റേഷനുകൾ















