ന്യൂഡല്‍ഹി: ചില ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ശക്തമായ ഭൂചലനം. ഡല്‍ഹി- എന്‍ സി ആറിലും വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും ആളുകള്‍ ഇറങ്ങിയോടി. രാത്രി 9.50 ഓടെ രേഖപ്പെടുത്തിയ ഭൂചലനം നോയിഡ, ചണ്ഡീഗഡ്, പഞ്ചാബിലെ ലുധിയാന, ജമ്മു കശ്മീരിലെ പൂഞ്ച്, ശ്രീനഗര്‍, ഉധംപുര്‍ തുടങ്ങി നിരവധി നഗരങ്ങളിലും അനുഭവപ്പെട്ടു.
അഫ്ഗാനിസ്ഥാനില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെയാണ് ഇന്ത്യയിലേയും പാകിസ്ഥാനിലേയും ചില പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. : അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ എട്ടുപേർ മരിച്ചു. കാബൂളിൽ ഒരു വീട് തകർന്ന് എട്ട് പേർ മരിക്കുകയും ഒരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇന്തയില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്ലാമബാദ്, പഞ്ചാബിന്റെ ചില ഭാഗങ്ങള്‍, പെഷവാര്‍ ഉള്‍പ്പെടെയുള്ള പാകിസ്ഥാനിലെ നിരവധി നഗരങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.
SUMMARY: Strong earthquake jolts North Indian cities; people flee homes















