തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് രണ്ടു ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് ഏഴ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകിട്ട് വരെയാണ് മദ്യ വില്‍പനക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുറമെ, മെയ് നാലിന് വോട്ടെണ്ണല്‍ ദിനത്തിലും ഡ്രൈ ഡേ ആയിരിക്കും.
ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ ആ ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലേക്കോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ല.
മദ്യശാലകള്‍ ഉള്‍പ്പെടെയുള്ള ക്ലബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണ്. വ്യക്തികള്‍ മദ്യം സംഭരിച്ചുവെക്കുന്നതിന് കര്‍ശന നിരോധനമുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അനധികൃത മദ്യക്കടത്ത് തടയാന്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുണ്ടാകും.
SUMMARY: Two-day dry day in the state; Liquor shops to close by this evening
















