പാറ്റ്ന: ബിഹാറിൽ ബസും ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. കതിഹാറിലെ കോധ ബ്ലോക്കിലെ എൻഎച്ച് -31 ൽ വൈകുന്നേരം 6:30 ന് ആയിരുന്നു അപകടം. പിക്കപ്പ് വാനിൽ യാത്ര ചെയ്തിരുന്നവർ പൂർണിയ ജില്ലയിൽ നിന്നുള്ളവരാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#कटिहार : कोढ़ा के बसगढ़ा चौक के पास NH 31 पर हादसा, बस और पिकअप वैन की टक्कर
हादसे में 10 लोगों की मौत और 20 लोग जख्मी#Bihar #KatiharAccident #biharnews @bihar_police @News18Bihar pic.twitter.com/diZBMxjmr8— Journalist Ravendra kumar (@Chhotukingoffi1) April 11, 2026
അപകടം എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിച്ചുവരികയാണെന്നും ബസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായും പോലീസ് സൂപ്രണ്ട് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു.
SUMMARY: 13 dead, 30 injured in Bihar road accident
















