യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പീനിയ മേൽപാലം നാളെ മുതൽ 17 വരെ പൂർണമായി അടച്ചിടും

ബെംഗളൂരു: ബെംഗളൂരു-തുമക്കൂരു ദേശീയപാതയിലെ പീനിയ മേൽപാലം ബലപ്പെടുത്തുന്ന പ്രവൃത്തികളുടെ ഭാഗമായുള്ള അവസാനവട്ട ഭാര പരിശോധനയ്ക്കായി നാളെ രാവിലെ 5 മണി മുതൽ 17 ന് രാവിലെ 11 മണി വരെ പൂർണമായി അടച്ചിടും.

ബദൽ മാര്‍ഗ്ഗങ്ങള്‍:
നെലമംഗല ഭാഗത്തു നിന്നു ബെംഗളൂരുവിലേക്കു പ്രവേശിക്കുന്ന വാഹനങ്ങൾ കെന്നമെറ്റൽ വിഡിയയിൽ നിന്നു സർവീസ് റോഡിലേക്കു പ്രവേശിച്ച് എയ്ത്ത് മൈൽ, ദാസറഹള്ളി, ജാലഹള്ളി ക്രോസ്, പീനിയ പൊലീസ് സ്റ്റേഷൻ, എസ്ആർഎസ് ജംക്‌ഷൻ വഴി ഗോരെഗുണ്ഡപാളയയിലെത്തണം.

ബെംഗളൂരുവിൽ നിന്നു നെലമംഗല ഭാഗത്തേക്കുള്ളവ സിഎംടിഐയിൽ നിന്നു സർവീസ് റോഡിൽ പ്രവേശിച്ച് എസ്ആർഎസ് ജംക്‌ഷൻ, പീനിയ പൊലീസ് സ്റ്റേഷൻ, ജാലഹള്ളി ക്രോസ്, ദാസറഹള്ളി, എയ്ത്ത് മൈൽ, പാർലെ ജി ടോൾ വഴി ദേശീയപാതയിൽ പ്രവേശിക്കണം.

2021 ഡിസംബറിൽ ആണ് മേല്‍പ്പാലം ആദ്യം പൂർണമായി അടച്ചിട്ടത്. പീനിയ മുതൽ നാഗസന്ദ്ര വരെയുള്ള 4.2 കിലോമീറ്റർ ദൂരം വരുന്ന പാലത്തിലെ തൂണുകൾക്കു ബലക്ഷയം കണ്ടതോടെയാണ് നടപടി. തുടർന്ന് താൽക്കാലിക അറ്റകുറ്റപ്പണികൾക്കു ശേഷം 2022 ഫെബ്രുവരിയിൽ ചെറുവാഹനങ്ങൾക്കു പ്രവേശനം അനുവദിച്ചെങ്കിലും ബസ്, ലോറി ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്കുള്ള നിരോധനം തുടർന്നു. 120 സ്പാനുകൾ വരുന്ന പാലം 38.5 കോടി രൂപ ചെലവഴിച്ചാണു ദേശീയപാത അതോറിറ്റി ബലപ്പെടുത്തിയത്. ഭാരപരിശോധന പൂർത്തിയാകുന്നതോടെ ഭാരവാഹനങ്ങൾക്കടക്കം പാലത്തിൽ പ്രവേശനം അനുവദിക്കും.
SUMMARY: Attention passengers; Peenya flyover will be completely closed from tomorrow till the 17th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മണ്ഡല പുനര്‍നിര്‍ണയം, വനിതാ സംവരണം: ബില്ലുകള്‍ പാസാക്കാൻ പാര്‍ലമെന്റിന്റെ 3 ദിവസത്തെ പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയം സംബന്ധിച്ച നിർണായക നിയമനിർമാണത്തിനായി...

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ഉടന്‍...

തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു

തൃശൂർ: തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ...

അധ്യായം 36 📖 സംഘടനകൾക്കൊപ്പം

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1891...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 2 പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ്...

ശബരിമല നെയ്യ് ക്രമക്കേട്; 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയില്‍ മില്‍മ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ 10 ദിവസത്തിനകം...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്നാട് ബജറ്റ് പ്രഖ്യാപനം

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് ബജറ്റിലാണ്...

Related Articles

Popular Categories