ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖല അധ്യാപകർക്കായി നടത്തുന്ന പരിശീലന ക്യാംപ് 26നു രാവിലെ 9ന് ആർബിഐ കമ്യൂണിറ്റി ഹാളിൽ നടത്തും. ചാപ്റ്റർ വൈസ് പ്രസിഡന്റ് പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. അക്കാദമിക് കോഓർഡിനേറ്റർ മീര നാരായണൻ, അധ്യാപിക ത്രേസ്യാമ്മ, നോർത്ത് വെസ്റ്റ് കോഓർഡിനേറ്റർ ബിന്ദു ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.
മൈസൂരു മേഖലയിൽ പുതിയ മലയാളം മിഷൻ പഠനകേന്ദ്രങ്ങൾ ആരംഭിക്കാൻ താൽപര്യമുള്ളവർ 9448222281, 8310864485 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നു മേഖല കോഓർഡിനേറ്റർ പ്രദീപ് മാരിയിൽ അറിയിച്ചു.















