Tuesday, April 21, 2026
27.5 C
Bengaluru

കര്‍ണാടകയില്‍ കനത്ത ചൂട്, അഞ്ച് ജില്ലകളില്‍  താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ, ബീദറിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

ബെംഗളൂരു: കഠിന ചൂടില്‍ വെന്തുരുകി കര്‍ണാടക. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില കുത്തനെ ഉയര്‍ന്നു. ഞായറാഴ്ച അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ കടന്നു. കലബുറഗിയിലാണ് എറ്റവും കൂടിയ ചൂട് അനുഭവപ്പെട്ടത്. 40.2 മുതൽ 41.7 ഡിഗ്രിയാണ് ജില്ലയിലെ താപനില. റായ്ച്ചൂർ, വിജയപുര, ബെല്ലാരി, ബാഗൽക്കോട്ട് ജില്ലകളിലും താപനില 40 ഡിഗ്രിയ്ക്ക് മുകളിലായിരുന്നു. സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്‌ധരുടെ മുന്നറിയിപ്പ്. തിങ്കളാഴ്ച ബെളഗാവി, ചിത്ര ദുർഗ, ഗദഗ്, കലബുഗറി എന്നിവിടങ്ങളിലായിരുന്നു കൂടിയ ചൂട്. വടക്കൻ കർണാടകയിലെ 5 ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടതിനെ തുടർന്ന് ഇവിടങ്ങളിൽ യെലോ അലർട്ട് തുടരുകയാണ്.

ബെംഗളൂരുവിലും കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. നഗരത്തിലെ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസാണ്. ഇന്നു 37 പിന്നിടുമെന്നാണ് പ്രവചനം. 2017 മാർച്ച് 8ലെ 37.2 ഡിഗ്രി സെൽഷ്യസും 1996 മാർച്ച് 29ലെ 37.3 ഡിഗ്രി സെൽഷ്യസുമാണ് ഇതിനു മുൻപു ബെംഗളൂരുവിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില. തീരദേശ മേഖലകളായ മംഗളൂരു, കർവാർ, ഉഡു പ്പി എന്നിവിടങ്ങളിലും ഉയർന്ന താപനിലയാണ്. സംസ്ഥാനത്ത് ഇത്തവണ വേനൽമഴയുടെ ലഭ്യതയും വളരെ കുറവാണ്.

കനത്ത ചൂടില്‍ സുര്യാഘാതത്തെ തുടർന്നു വടക്കൻ കർണാടകയിലെ ബീദറിൽ യുവാവ് മരിച്ചു. യുപി സ്വദേശിയും കമലാനഗറിലെ സലൂൺ ജീവനക്കാരനുമായ മുഹമ്മദ് സമീറാണ് (20) ദേശീയ ഹൈവേയിൽ സൂര്യാതപമേറ്റു കുഴഞ്ഞുവീണു മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ബീദറിലെ ഉയർന്ന ചൂട് 41.6 ഡിഗ്രി സെൽഷ്യസാണ്.
SUMMARY: Severe heatwave in Karnataka, temperature above 40 degrees Celsius in five districts

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിൽ കാവേരി നദിയിൽ...

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം....

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ...

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ജെ​​​​​ഇ​​​​​ഇ-​​​​​മെ​​​​​യി​​​​​ൻ സെ​​​​​ഷ​​​​​ൻ ര​​​​​ണ്ട് ഫ​​​​​ലം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. 26 വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ നൂ​​​​​റു...

തൃശൂരില്‍ ഹോട്ടലിന്റെ മുൻ വാതിൽ തകര്‍ത്ത് കാട്ടാന അകത്ത് കയറി; സാധനങ്ങള്‍ നശിപ്പിച്ചു

തൃശൂര്‍: ഹോട്ടലിന് അകത്ത് കയറി സാധനങ്ങള്‍ നശിപ്പിച്ച് കാട്ടാന. അതിരപ്പിള്ളി പിള്ളപ്പാറ...

Topics

കസ്റ്റംസ് ഉദ്യോഗസ്ഥയടക്കം 50-ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ബെംഗളൂരുവില്‍ ബിസിനസുകാരൻ പിടിയിൽ

ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി...

ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു.  മേയ് ഒന്നു മുതൽ യൂണിറ്റിന്...

ബെംഗളൂരുവില്‍ 11 മേൽപാലങ്ങള്‍ കൂടി; 13,262 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക്...

ബെംഗളൂരുവിൽ മകളെ കൊലപ്പെടുത്തി വീട്ടമ്മ ജീവനൊടുക്കി; സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ സഹോദരൻ

ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഇമ്മഡിഹള്ളിയില്‍ വീട്ടമ്മ തന്റെ 13കാരിയായ മകളെ കൊലപ്പെടുത്തിയ...

‘പാപ്പ ബുക്ക’; ബെംഗളൂരു പ്രദർശനം ഏപ്രിൽ 19ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക' ബെംഗളൂരുവിൽ പ്രദർശിപ്പിക്കുന്നു. ഏപ്രിൽ...

വാഹനാപകടം; കന്നഡ നടൻ ഹരീഷ് കൊല്ലപ്പെട്ടു

ബെംഗളൂരു: വാഹനാപകടത്തിൽ കന്നഡ ചലച്ചിത്ര-ടെലിവിഷൻ നടൻ ഹരീഷ് (40)  ഹരീഷ് (40)...

ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

ബെംഗളൂരു: ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ സർവീസിന് റെയിൽവേ അനുമതി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പീനിയ മേൽപാലം നാളെ മുതൽ 17 വരെ പൂർണമായി അടച്ചിടും

ബെംഗളൂരു: ബെംഗളൂരു-തുമക്കൂരു ദേശീയപാതയിലെ പീനിയ മേൽപാലം ബലപ്പെടുത്തുന്ന പ്രവൃത്തികളുടെ ഭാഗമായുള്ള അവസാനവട്ട...

Related News

Popular Categories

You cannot copy content of this page