തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഇലക്ട്രിസിറ്റി വർക്കർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം) – കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഇലക്ട്രിസിറ്റി വർക്കർ. ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) -സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ അസി. മാനേജർ, സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ /ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്നീ സ്ഥാപനങ്ങളിൽ ജൂനിയർ അസിസ്റ്റന്റ്. എൻ.സി.എ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) – സംസ്ഥാന ചലച്ചിത്രവികസന കോർപറേഷനിൽ സിനി അസിസ്റ്റന്റ് (എൽ.സി./എ.ഐ.) എന്നിവയിലേക്കാണ് വിജ്ഞാപനം.
അസാധാരണ ഗസറ്റ് തീയതി ഏപ്രിൽ 30. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ മൂന്ന്. കൂടുതൽ വിവരങ്ങൾ മേയ് ഒന്ന് ലക്കം പി.എസ്.സി. ബുള്ളറ്റിനിൽ.
താഴെപ്പറയുന്ന തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 165/2025-എല്‍.സി./എ.ഐ., 166/2025-വിശ്വകര്‍മ്മ, 167/2025-ഹിന്ദുനാടാര്‍, 855/2025- പട്ടികവര്‍ഗ്ഗം).
തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 217/2025).
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 659/2025-ഹിന്ദുനാടാര്‍).
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന് ലിമിറ്റഡില്‍ ടിക്കറ്റ് ഇഷ്യൂവര്‍ കം മാസ്റ്റര്‍ (കാറ്റഗറി നമ്പര്‍ 200/2025).
താഴെപ്പറയുന്ന തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
വനിത ശിശുവികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ഐ.സി.ഡി.എസ്.) (കാറ്റഗറി നമ്പര്‍ 236/2024), (കാറ്റഗറി നമ്പര്‍ 254/2024-പട്ടികജാതി/പട്ടികവര്‍ഗ്ഗം, പട്ടികവര്‍ഗ്ഗം).
ഇടുക്കി ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി.സി. (തമിഴും മലയാളവും അറിയാവുന്നവര്‍) (കാറ്റഗറി നമ്പര്‍ 503/2024-ധീവര).
താഴെപ്പറയുന്ന തസ്തികയിലേക്ക് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും
ടൂറിസം വകുപ്പില്‍ ഷോഫര്‍ ഗ്രേഡ് 2 (എല്‍.സി./എ.ഐ.) (കാറ്റഗറി നമ്പര്‍ 649/2024).
SUMMARY: PSC notification for various posts















