വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്; നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സീല്‍ ചെയ്യാത്ത മുറികളും തുറക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. പേരാമ്പ്ര, നെന്മാറ മണ്ഡലങ്ങളിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ജില്ലകളിലെ മുഖ്യ വരണാധികാരികളായ ജില്ലാ കലക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ്ങ് മെഷീനുകള്‍ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ മെറ്റീരിയല്‍ റൂം ഇന്നലെ തുറന്നത് വിവാദമായിരുന്നു. ജെഡിടിയിലെ സ്‌ട്രോങ് റൂം തുറന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫിസര്‍ വിശദീകരിച്ചിരുന്നു. ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ച സ്‌ട്രോംഗ് റൂം തുറന്നിട്ടില്ല.

ഏപ്രില്‍ 20ന് രാവിലെ 11.15ന് തുറന്നത് സീല്‍ ചെയ്യാത്ത മുറിയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നെന്മാറ നിയോജകമണ്ഡലത്തിന്റെ സ്‌ട്രോങ്ങ് റൂം തുറക്കാന്‍ തീരുമാനിച്ചതും വിവാദമായി. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചത് എടുക്കാന്‍ വേണ്ടിയാണ് ഇവിഎമ്മുകള്‍ അടക്കം സൂക്ഷിച്ചിരിക്കുന്ന പാലക്കാട് വിക്ടോറിയ കോളജിലെ സ്‌ട്രോങ്ങ് റൂം തുറക്കാന്‍ തീരുമാനിച്ചത്.

സ്ഥാനാര്‍ഥികളെ ഫോണ്‍ വിളിച്ചാണ് സ്ട്രോങ്ങ് റൂം തുറക്കുമെന്ന് കമ്മീഷന്‍ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എ തങ്കപ്പന്‍ പറഞ്ഞു. എന്നാല്‍ തുറക്കാന്‍ തീരുമാനിച്ചത് സ്ട്രോങ്ങ് റൂം അല്ല, മെറ്റീരിയല്‍ റൂമാണെന്നും ഫോം 17 എ എടുക്കാനാണ് മെറ്റീരിയല്‍ റൂം തുറക്കാന്‍ തീരുമാനിച്ചതെന്നും പാലക്കാട് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ റൂമും തുറക്കേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

SUMMARY: The rooms at the counting centres should not be opened; Chief Electoral Officer has issued instructions

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

ഡൽഹി: കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ...

‘ഇതാണോ ജനാധിപത്യം?’; ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാല്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് ആത്മബന്ധവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ നടനും...

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും...

കോട്ടയത്തെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം...

നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ...

പത്തനംതിട്ടയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റു മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്-സാന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റില്‍

ഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയിലേക്കു...

Related Articles

Popular Categories