തീരാനോവായി ആ 26 ജീവനുകൾ; പഹൽഗാമിലെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്

ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ് ജമ്മുകശ്മീരിലെ പഹൽ​ഗാമിലേക്ക് വിനോദസഞ്ചാരത്തിന് പോയവർക്ക് നേരെ ഭീകരാക്രമണം നടന്നത്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും അവധി ആഘോഷിക്കാനെത്തിയവർ, അവർക്കിടയിൽ ഉപജീവനം കണ്ടത്താൻ ശ്രമിക്കുന്ന പ്രദേശവാസികൾ.

ഇവർക്കു നേരെയാണ് തോക്കുധാരികളായ ലഷ്‌കറെ തൊയ്ബ ഭീകരർ പാഞ്ഞടുത്തത്. ബൈസരൺവാലി പുൽമേടുകളിൽ അന്ന് പൊലിഞ്ഞത് 26 നിരപരാധികളുടെ ജീവനായിരുന്നു. ആ രക്തത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ മറുപടി നൽകിയെങ്കിലും താഴ്വരയെ വിട്ട് ആ നടുക്കുന്ന ഓർമ്മ മാഞ്ഞിട്ടില്ല. ആക്രമണത്തെത്തുടർന്ന് പഹൽഗാം പ്രദേശത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. ശക്തമായ സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷം മാസങ്ങൾക്കിപ്പുറമാണ് ഇവ വീണ്ടും തുറന്നത്.

കർശന സുരക്ഷയിലാണ് പഹൽഗാമിപ്പോഴും. പഴയ നിലയിലേക്ക് മടങ്ങിയിട്ടില്ലെങ്കിലും ആക്രമണമുണ്ടായ ബൈസരൺവാലി പുൽമേടുകളിൽ ഉൾപ്പെടെ നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. മേഖലയിലെ ഓരോ പോയിൻ്റുകളിലും സൈനിക ചെക് പോസ്റ്റുകളും വിശദമായ പരിശോധനയുമുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ക്യുആർ കോഡ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

26 പേരുടെ ജീവൻ കവർന്ന ആക്രമണത്തിന് സൈന്യം തിരിച്ചടി നല്‍കിയെങ്കിലും, മരിച്ചവരുടെ ആശ്രിതർക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടുവെന്ന് കുടുംബങ്ങള്‍ ആരോപിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച ധനസഹായവും ആശ്രിത നിയമനവും പലർക്കും ലഭിച്ചിട്ടില്ല. സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയാണെന്ന് ഇരകളുടെ മക്കളും ഭാര്യമാരും പരാതിപ്പെടുന്നു. അതേസമയം, ആക്രമണത്തിന്റെ വാർഷിക ദിനത്തില്‍ രാജ്യം വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികള്‍ അർപ്പിച്ചു.

SUMMARY: Those 26 lives were lost; Today marks one year for the harrowing memories of Pahalgam

Hot this week

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി; ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനിടെ പുറത്തെടുക്കവേ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതിയില്‍,ചികിത്സാ...

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

തൃശൂർ: തൃശൂർ ഒല്ലൂക്കരയില്‍ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു....

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ: സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി...

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ വ്യോമസേനയുടെ സഹായം...

സിഎംആര്‍എല്‍ എക്സാലോജിക് കേസ്; വീണ വിജയനെതിരെ തെളിവ് തേടി ഇ.ഡി കോടതിയിലേക്ക്

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വീണ...

അധ്യായം 19 📖 പോലീസ് ഞങ്ങൾക്ക് പുല്ലാണ് 

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ഹൈസ്‌കൂളിൽ...

ഹോര്‍മുസില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി യു.എസ്

വാഷിംഗ്ടണ്‍: ഹോർമുസില്‍ വീണ്ടും സംഘർഷം. ഇറാന്റെ രണ്ട് ഡ്രോണുകള്‍ തകർത്തതായി യു.എസ്...

മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന്

ബെംഗളൂരു: മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന് വൈകിട്ട് 5ന് വിജയനഗറിലെ സമാജം...

Related Articles

Popular Categories