വിജയ്‌ക്കെതിരെ കേസെടുക്കണം; വോട്ട് അഭ്യർഥനയിൽ കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്തെന്ന് പരാതി

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി.രാഷ്‌ട്രീയ നേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച്‌ വൈകാരിക ചൂഷണം നടത്തിയെന്ന് ആരോപിച്ച്‌ ചൈല്‍ഡ് റൈറ്റ്‌സ് വാച്ച്‌ എന്ന സംഘടനയാണ് പരാതി നല്‍കിയത്. വോട്ട് അഭ്യർത്ഥനയുമായി ബന്ധപ്പെട്ട് കുട്ടികളെ പ്രചാരണത്തിന്റെ ഭാഗമാക്കിയതിനെതിരെയാണ് നടപടി.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കുട്ടികളെ വൈകാരികമായി സ്വാധീനിക്കുന്നത് നിയമവിരുദ്ധമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. വിജയ്ലോടുള്ള ആരാധന മൂലം കുട്ടികള്‍ കരയുന്നതിന്റെയും ഭക്ഷണം നിരസിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രവണതകള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും വിഷയത്തില്‍ വിജയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.

രാഷ്‌ട്രീയ പ്രചാരണങ്ങളില്‍ കുട്ടികളെ ഉപയോഗിക്കുന്നത് കർശനമായി വിലക്കണമെന്നും വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ട കുട്ടികള്‍ക്ക് വിദഗ്ധ കൗണ്‍സിലിംഗ് നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. വിഷയത്തില്‍ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സംഘടന വിജയ്‌ക്കും കത്ത് നല്‍കിയിട്ടുണ്ട്.

SUMMARY: Case should be filed against Vijay; Complaint alleges that he emotionally exploited children while soliciting votes

Hot this week

ഗവർണർ നേരിട്ട് വിവിധ വകുപ്പുകളുടെ യോഗം വിളിച്ച നടപടി,​ അതൃപ്തി അറിയിച്ച് സർക്കാർ

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ നേരിട്ട് വിവിധ സർക്കാർ...

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

കട്ടപ്പന: ഇടുക്കി മറയൂരിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. ചുരക്കുളം ഉന്നതിയിൽ മുരുകൻ...

യു.എ.ഇയിൽ 15 വയസ്സിൽ താഴെയുള്ളവർക്ക്​ സോഷ്യൽ മീഡിയ നിരോധനം

ദുബായ്: പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച്...

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഷിഗെല്ല: ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത്  19 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, തൃശ്ശൂര്‍,...

ടെലഗ്രാം ‘പുതിയ ഡാർക്ക് വെബ്’; ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ജനപ്രിയ ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം രാജ്യത്ത് കുറ്റവാളികളെ തമ്മിൽ...

തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരി; പിഎസ്‌സി ബുള്ളറ്റിനില്‍ ഗുരുതര പിഴവ്

തിരുവനന്തപുരം: പി.എസ്.സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിന്റെ ചിത്രത്തിന് നൽകിയത് ഷുഹൈബ് വധക്കേസ്...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍...

Related Articles

Popular Categories