കൊല്ലം: തെൻമലയില്‍ വനത്തിനുള്ളില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തി. തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിലാണ് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടത്. വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടത്.
സമീപത്തായി വസ്‌ത്രവും ചെരുപ്പും മരത്തില്‍ ദ്രവിച്ച കയറും കണ്ടെത്തി. പുരുഷന്റെ അസ്ഥികൂട അവശിഷ്ടങ്ങളെന്ന് പോലീസ് വിലയിരുത്തി. ആത്മഹത്യ ആകാനാണ് സാധ്യതയെന്നും പോലീസ് നിഗമനം. തെൻമല പോലീസും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
SUMMARY: Skeleton found in Thenmala forest















