പ്രശസ്ത ഛായാഗ്രഹകൻ സജി നായര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ സജി നായര്‍ അന്തരിച്ചു. ഫ്‌ലാറ്റില്‍ വെച്ച്‌ ബള്‍ബ് മാറ്റുന്നതിനിടെ കാല്‍തെറ്റി ഉണ്ടായ വീഴ്ചയാണ് മരണകാരണമായത്. ഭൗതികശരീരം തിരുവനന്തപുരത്തെ ഔദ്യോഗിക ശ്മശാനമായ ശാന്തികവാടത്തില്‍ സംസ്കരിച്ചു. സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങുകളില്‍ പങ്കെടുത്തു.

വർഷങ്ങളോളം മുംബൈയിലും ദുബായിലും പ്രമുഖ ബ്രാൻഡുകളുടെ പരസ്യചിത്ര രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന സജി നായർ, വിഖ്യാത സംവിധായകൻ ഷാജി എൻ. കരുണ്‍ സംവിധാനം ചെയ്ത ‘സ്വപാനം’ എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് മുന്നില്‍ ശ്രദ്ധേയനാകുന്നത്.

മികച്ച ഫ്രെയിമുകളിലൂടെയും പ്രകാശസംവിധാനത്തിലൂടെയും സിനിമയില്‍ തന്റേതായ കയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉള്‍പ്പെടെ നിരവധി ആദരവുകള്‍ നേടിയ വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘മാൻഹോള്‍’ എന്ന ചിത്രത്തിന്റെ കാമറ ചലിപ്പിച്ചത് സജി നായർ ആയിരുന്നു. യാഥാർത്ഥ്യത്തോട് ചേർന്നുനില്‍ക്കുന്ന ദൃശ്യാവിഷ്കാരമായിരുന്നു ഇതിലൂടെ അദ്ദേഹം സമ്മാനിച്ചത്.

ഗോപി കുറ്റിക്കോല്‍ സംവിധാനം ചെയ്ത ‘അരയാക്കടവില്‍’, പ്രശസ്തമായ ‘ബീരൻ’, ആശാ ആച്ചി ജോസഫ് സംവിധാനം ചെയ്ത ‘ഒരേ ഉടല്‍’ (ഷോർട്ട് ഫിലിം), ഇന്ത്യൻ പനോരമയിലേക്ക് സെലക്ഷൻ ലഭിച്ച ‘അന്യർ’ (ഡോക്യുമെന്ററി) തുടങ്ങി ഒട്ടേറെ കലാമൂല്യമുള്ള മികച്ച സൃഷ്ടികളുടെ പിന്നിലും സജി നായരുടെ ക്യാമറക്കണ്ണുകളായിരുന്നു പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം മലയാള സിനിമാ ലോകത്തിനും ഛായാഗ്രാഹക കൂട്ടായ്മകള്‍ക്കും വലിയൊരു നഷ്ടമാണ്.

SUMMARY: Renowned cinematographer Saji Nair passes away

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വയനാട്ടിൽ കനത്ത മഴ; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ...

തൃണമൂലിന് തിരിച്ചടി; പാര്‍ട്ടി വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മുൻ രാജ്യസഭാ എം.പിമാരായ സുഷ്മിത ദേവ്, സുഖേന്ദു...

ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു; യു​വാ​വി​നും യു​വ​തി​ക്കും ദാ​രു​ണാ​ന്ത്യം

തിരുവനന്തപുരം: തിരുവല്ല വാഹനാപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു. എറണാകുളം സ്വദേശി...

കർണാടക ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; 20 കേന്ദ്രങ്ങളിൽ പരിശോധന, ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി/ബെംഗളൂരു: നിരോധിത ഭീകരസംഘടനകളായ ഐഎസ്ഐഎസ് (I അൽ-ഖ്വയ്ദ ഇൻ ദ ഇന്ത്യൻ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ കേസെടുത്ത് പോലീസ്. ആലപ്പുഴ മാവേലിക്കര...

റെസിഡൻഷ്യൽ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥി ദുരൂഹസാഹചര്യത്തിൽ മരിച്ചു; പിടി അധ്യാപകനെതിരെ കൊലക്കുറ്റത്തിന് കേസ്

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനഹള്ളിയിലെ ഒരു സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിലെ ആറാം...

വിദ്യാരണ്യപുര കൈരളിസമാജം (വികാസ്) സംഗീത കൂട്ടായ്മ രൂപീകരിക്കുന്നു

ബെംഗളൂരു: വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ് ) നേതൃതത്തിൽ സംഗീത പ്രേമികളുടെ...

ബെംഗളൂരുവില്‍ മലയാളി യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടു 

ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തിൽ യുവ എഞ്ചിനീയറായ മലയാളി യുവാവ് മരണപ്പെട്ടു. കാസറഗോഡ്...

Related Articles

Popular Categories