Follow the News Bengaluru channel on WhatsApp

കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ചവരില്‍ നിന്നും മൂന്ന് കോടിയോളം രൂപ പിഴ ഈടാക്കിയതായി ബിബിഎംപി ഹൈക്കോടതിയില്‍

ബെംഗളൂരു: മാസ്‌ക് ധരിക്കുന്നതിലും, സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ച വരുത്തിയവരില്‍ നിന്നും മൂന്ന് കോടിയോളം രൂപ പിഴ ഈടാക്കിയതായി ബിബിഎംപി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖയടക്കമുള്ള ഡിവിഷന്‍ ബഞ്ച് മുമ്പാകെ വാദം കേള്‍ക്കവെയാണ്  ബിബിഎംപി പിഴ ഈടാക്കിയ വിവരങ്ങള്‍ നല്‍കിയത്.

ജൂണ്‍ ഒമ്പതു മുതല്‍ ഒക്ടോബര്‍ ആറ് വരെയുള്ള നാല് മാസ കാലയളവിലാണ് ഒന്നേകാല്‍ ലക്ഷം ആളുകളില്‍ നിന്നായി ഇത്രയും തുക പിഴയായി ഈടാക്കിയത്. ഇതില്‍ 2.65 കോടി രൂപ മാസ്‌ക് ധരിക്കുന്നതിലും, 31.5 ലക്ഷം രൂപ സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ച വരുത്തിയതിലാണ്. കൂടാതെ ഈ കാലയളവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ 170 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതായും  ഹൈക്കോടതിയെ അറിയിച്ചു.

മാസ്‌ക് ധരിക്കുന്നതിന്‍റെയും, സാമൂഹിക അകലം പാലിക്കുന്നതിന്റയും ആവശ്യകതെയെ കുറിച്ച് ജനങ്ങളുടെയിടയില്‍ ശക്തമായ ബോധവത്കരണം നടത്താന്‍ ബിബിഎംപി തീരുമാനിച്ചതായും ഹൈക്കോടതിയെ അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.