ന്യൂഡൽഹി: ഡൽഹിയിൽ ബഹുനിലക്കെട്ടിടം തകർന്നുവീണ് അപകടം. ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം. തെക്കൻ ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷനു സമീപം സൈദുല്ലാജാബിലുള്ള കെട്ടിടമാണ് ശനിയാഴ്ച വൈകിട്ട് തകർന്നുവീണത്. അവശിഷ്ടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്നതായി ഡൽഹി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.
പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ മുകളിലത്തെ നിലകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. കുടുങ്ങിയവർ വിദ്യാർഥികളാണോയെന്ന് സംശയമുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള സൈദുലാജാബിലെ വെസ്റ്റേണ്‍ മാര്‍ഗിലാണ് സംഭവം നടന്നത്. ഏഴോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്
അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കാര്യം അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിവരുന്നതേയുള്ളൂ.
SUMMARY: Five-storey building collapses in Delhi; many feared trapped
















