കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാൻ ഖാന്‍റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

കൊച്ചി: കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന്റെ അറസ്റ്റ് ഒരു മാസത്തെക്ക് തടഞ്ഞ് ഹൈക്കോടതി. ഈ സമയത്തിനുള്ളില്‍ മുൻകൂർ ജാമ്യത്തിനായി ഫർമാന് ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസർ എഡപ്പഗത്താണ് കേസ് പരിഗണിച്ചത്.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്നതാണ് മുഹമ്മദ് ഫർമാന് എതിരെ ചുമത്തിയിട്ടുള്ള കുറ്റം. കേസ് നടക്കുന്നത് മദ്ധ്യപ്രദേശ് ഹൈക്കോടതിയിലായതിനാല്‍ ട്രാൻസിറ്റ് ജാമ്യഹർജിയായി മാത്രമെ ഫർമാന്റെ ഹർജി പരിഗണിക്കാൻ സാധിക്കുവെന്നും കോടതി വ്യക്തമാക്കി. മകളെ തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടിയുടെ കാണിച്ചുള്ള പിതാവിന്‍റെ പരാതിയിലാണ് മധ്യപ്രദേശ് പോലീസ് കേസ് എടുത്തത്.

2026 മാർച്ച്‌ 11ന് തിരുവനന്തപുരത്ത് വെച്ചാണ് വൈറല്‍ പെണ്‍കുട്ടിയും നടൻ ഫർമാൻ ഖാനും വിവാഹിതരായത്. ഇതിന് പിന്നാലെയാണ് മധ്യപ്രദേശിലെ മഹേശ്വർ പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയത്. പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി എന്നത് അടക്കം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പരാതിയില്‍ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തത്.

ഇതോടെ പെണ്‍കുട്ടിയും ഭർത്താവും ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമീഷന്‍റെ വോട്ടർ ഐ.ഡി കാർഡ് അടക്കം തെളിവായുണ്ടെന്നും പെണ്‍കുട്ടി വാദിച്ചു. മധ്യപ്രദേശിലായിരുന്നുവെങ്കില്‍ ദുരഭിമാനക്കൊലക്ക് ഇരയാകുമായിരുന്നുവെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലായത് നിങ്ങളുടെ ഭാഗ്യമാണെന്ന് കോടതി പറയുകയും ചെയ്തു.

SUMMARY: Kumbh Mela viral girl’s wedding; husband Farman Khan’s arrest stayed for a month

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അട്ടപ്പാടി മധു കേസ്: ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ടതിനെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കേസിലെ ഒന്നാംപ്രതി...

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 280 രൂപ...

8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ വൻ സ്വർണക്കടത്ത് പിടികൂടി. റാസല്‍ ഖൈമയില്‍ നിന്ന്...

അങ്കമാലി റെയില്‍വേ സ്റ്റേഷനിലേക്ക് മെട്രോ എത്തില്ല; കൊച്ചി മെട്രോ മൂന്നാംഘട്ടത്തില്‍ 15 സ്റ്റേഷനുകള്‍

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 17.5 കിലോമീറ്റർ...

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ഹർജിയില്‍ വിധി പറയുന്നത് മാറ്റിവച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് കേസിലെ രണ്ടാം പ്രതിയായ നടന്‍ ദര്‍ശന്‍...

പാലക്കാട് വഴിയുള്ള യശ്വന്തപുര–മംഗളൂരു ട്രെയിനിൽ നാല് അധിക കോച്ചുകള്‍

ബെംഗളൂരു: യശ്വന്തപുരയില്‍ നിന്നും പാലക്കാട് വഴി സര്‍വീസ് നടത്തുന്ന മംഗളൂരു പ്രതിവാര...

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പല്‍ സ്‌പെയിനിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പല്‍...

കോഴിക്കോട് കാർ കത്തി ഡ്രൈവർ വെന്തുമരിച്ചു; അപകടം വീടിന് സമീപം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ...

Related Articles

Popular Categories