മൂന്ന് കോടിയിലധികം വ്യാജ യൂസര്‍ ഐഡികള്‍ റദ്ദാക്കി ഐആര്‍സിടിസി

ഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിലെ ക്രമക്കേടുകളും ദുരുപയോഗവും തടയുന്നതിനായി നടപടികള്‍ ശക്തമാക്കി ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC). ഇതിന്റെ ഭാഗമായി സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ 3.03 കോടി യൂസർ ഐഡികള്‍ ഐആർസിടിസി പ്രവർത്തനരഹിതമാക്കി. വ്യാജ ഐഡികള്‍ വഴി അനധികൃതമായി ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത് തടഞ്ഞ് സാധാരണക്കാരായ യാത്രക്കാർക്ക് ബുക്കിങ് എളുപ്പമാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

ടിക്കറ്റ് ബുക്കിങ് രംഗത്തെ ദുരുപയോഗം തടയുന്നതിനായി ആറ് കോടിയോളം യൂസർ ഐഡികളാണ് ഐആർസിടിസി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയത്. വ്യാജ ഡിജിറ്റല്‍ ഐഡികള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി 13,343 സംശയാസ്പദമായ ഇമെയില്‍ ഡൊമെയ്നുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. കൂടാതെ, നാഷണല്‍ സൈബർ ക്രൈം പോർട്ടല്‍ വഴി 4.2 ലക്ഷം സംശയാസ്പദമായ പിഎൻആറുകളെ സംബന്ധിച്ച്‌ 501 പരാതികള്‍ രജിസ്റ്റർ ചെയ്തതായും ഐആർസിടിസി അറിയിച്ചു.

വ്യാജ ഐഡികളുടെ കടന്നുകയറ്റം കാരണം തിരക്കേറിയ തത്കാല്‍ ബുക്കിങ് സമയങ്ങളില്‍ യഥാർത്ഥ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാൻ വലിയ തടസ്സങ്ങള്‍ നേരിട്ടിരുന്നു. അതേസമയം, കഴിഞ്ഞ അധ്യയന-സാമ്പത്തിക വർഷത്തില്‍ ഓണ്‍ലൈൻ ടിക്കറ്റ് റിസർവേഷനില്‍ ഐആർസിടിസി റെക്കോർഡ് വളർച്ചയാണ് കൈവരിച്ചത്. ഇക്കാലയളവില്‍ റിസർവ് ചെയ്ത റെയില്‍വേ ടിക്കറ്റുകളുടെ 89 ശതമാനവും ഐആർസിടിസിയുടെ ഓണ്‍ലൈൻ ചാനലുകള്‍ വഴിയാണ് ബുക്ക് ചെയ്തത്.

ടിക്കറ്റ് ബുക്കിങ്, പിഎൻആർ സ്റ്റാറ്റസ് പരിശോധന, ടിക്കറ്റ് റദ്ദാക്കല്‍, റീഫണ്ടുകള്‍ എന്നിവ എളുപ്പമാക്കാൻ ‘ആസ്ക് ദിഷ’ എന്ന വോയ്സ്-ടെക്സ്റ്റ് അധിഷ്ഠിത ചാറ്റ്ബോട്ട് സംവിധാനം യാത്രക്കാരെ ഏറെ സഹായിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സൈബർ തട്ടിപ്പുകള്‍ തടയുന്നതിനൊപ്പം യാത്രാസൗകര്യങ്ങളും ഭക്ഷണ സുരക്ഷയും വർദ്ധിപ്പിക്കാൻ സാങ്കേതികവിദ്യയുടെ സഹായം റെയില്‍വേ തേടുന്നുണ്ട്.

ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുന്നതിനായി നിലവില്‍ എണ്ണൂറിലധികം ബേസ് കിച്ചണുകളില്‍ (അടുക്കളകളില്‍) എ.ഐ കാമറകള്‍ സ്ഥാപിച്ചതായും റെയില്‍വേ അറിയിച്ചു.

SUMMARY: IRCTC cancels over 3 crore fake user IDs

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വന്ദേമാതരം തടസപ്പെടുത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് തടസപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നത് മൂന്നുവർഷം...

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ നടപടി എടുത്തില്ല; പോലീസിനെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ

കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കെതിരെ നടി അൻസിബ കോടതിയില്‍.സ്ത്രീത്വത്തെ അപമാനിച്ചു...

കര്‍ക്കടകത്തിലെ ആരോഗ്യം

ഡോ.കെ ദേവീകൃഷ്ണൻ ചീഫ് മെഡിക്കൽ ഓഫീസർ(റിട്ട), ആര്യവൈദ്യശാല, കോട്ടക്കൽ ആയുര്‍വേദ ശാസ്ത്രം അനുസരിച്ച് ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളെല്ലാം...

വ്യാജ വാര്‍ത്ത നല്‍കിയ സംഭവം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി പി.കെ. ശ്രീമതി

കണ്ണൂര്‍: സംഘപരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഎം നേതാവ് പി.കെ ശ്രീമതി....

കാസറഗോഡ് വ്യവസായ പാര്‍ക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കാസറഗോഡ്: കാസറഗോഡ് ചട്ടഞ്ചാല്‍ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് ഫാക്ടറിയില്‍ ഇന്ന്...

കോഴിക്കോട് യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ യുവതിയെയും ഏഴുവയസുകാരനായ മകനെയും കാണാനില്ലെന്ന് പോലീസില്‍ പരാതി....

നന്ദിനി നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി; പുതിയ നിരക്കുകൾ ഇന്ന് മുതൽ

ബെംഗളൂരു: അടുക്കളയിലെ സ്ഥിരം സാന്നിധ്യങ്ങളായ നെയ്യും വെണ്ണയും വാങ്ങാൻ ഇനി ഉപഭോക്താക്കൾക്ക്...

പി.ജി ഹോസ്റ്റലിൽ സിലിണ്ടർ ചോർന്ന് തീപിടിത്തം; 9 പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ബൊമ്മസാന്ദ്രയില്‍ പി.ജി ഹോസ്റ്റലിൽ പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപിടുത്തത്തില്‍...

Related Articles

Popular Categories