ബെംഗളൂരു: ബെംഗളൂരുവിലെ വർത്തൂർ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയായ വറത്തൂർ മലയാളി അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ അംഗീകാരം. കർണാടകയിൽ നിന്നും നോർക്കയുടെ ‘ അംഗീകാരം നേടുന്ന ഇരുപത്തിയൊന്നാമത്തെ സംഘടനയാണ് ഇത്. കേരള സർക്കാരിൻ്റെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതികൾ നോർക്ക വഴി എല്ലാ മലയാളികളിലേക്കും എത്തിക്കുന്നതുൾപ്പടെയുള്ള സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പ്രവാസിമലയാളി സംഘടകൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി അംഗീകാരം നൽകി വരുന്നത്.
നോർക്കയുമായി സഹകരിച്ച് ക്ഷേമപദ്ധതികൾ കൂടുതൽ പ്രവാസി മലയാളികളിലേയ്ക്ക് എത്തിക്കുവാനുള്ള ശ്രമം തുടർന്നുവരികയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സംഘടനയുടെ നിലവിലെ പ്രസിഡൻ്റ് അജീഷ് പി കെ, സെക്രട്ടറി പ്രസീത് ഇ ടി.
SUMMARY: Norka Roots recognition for Varathur Malayali Association
















