ഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. തിരുവനന്തപുരം പൂന്തുറ സ്വദേശിനി ആഫിയ അയ്യൂബിനെയാണ് കാണാതായത്. 23 വയസുകാരിയായ ആഫിയ അയ്യൂബ് ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയാണ്. ജാമിയ മില്ലിയ ഇസ്ലാമിയയിലെ ഇന്റർനാഷണല്‍ റിലേഷൻസ് (വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്) രണ്ടാം വർഷ എംഎ വിദ്യാർഥിനിയാണ്.
ഇന്നലെ രാത്രി ഏകദേശം 11:30 മുതലാണ് വിദ്യാർഥിനിയെ കാണാതായതെന്നാണ് പരാതി. മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് ഓഖ്‌ല ഹെഡിലെ താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ ആഫിയയെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. ഫോണ്‍ മുറിയില്‍ ഉപേക്ഷിച്ചാണ് ആഫിയ പോയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Complaint filed regarding missing Malayali female student in Delhi
















