തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷവും വൈദ്യൂതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്‌ഇബി. ഭാഗികമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നാണ് കെഎസ്‌ഇബി അറിയിച്ചിരിക്കുന്നത്. പവർ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭ്യമല്ലാത്തതിനെ തുടർന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. 300 മുതല്‍ 400 മെഗാവാട്ട് വരെ കുറവെന്ന് കെഎസ്‌ഇബി അറിയിച്ചു.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് ഇന്നലെ കെഎസ്‌ഇബി അറിയിച്ചിരുന്നു. പവർ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗിക നിയന്ത്രണം ഉണ്ടായേക്കുമെന്നും കെഎസ്‌ഇബി വൃത്തങ്ങള്‍ അറിയിച്ചു. പവർ എക്സ്ചേഞ്ചില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. മഴ മാറി നില്‍ക്കുന്നതിനാലും ചൂട് കൂടിയതിനാലും വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗം വലിയ രീതിയില്‍ കൂടാൻ സാധ്യതയുണ്ട്.
സാധാരണയേക്കാള്‍ 300 മുതല്‍ 400 മെഗാവാട്ട് വരെ അധികം വൈദ്യുതി ആവശ്യമായി വരുമെന്നാണ് കെഎസ്‌ഇബി വിലയിരുത്തുന്നത്. നിലവില്‍ ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് ഈ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും, വരും ദിവസങ്ങളിലും പവർ എക്സ്ചേഞ്ചില്‍ നിന്നുള്ള ലഭ്യതക്കുറവും ചൂടും തുടർന്നാല്‍ നിയന്ത്രണം നീളാൻ സാധ്യതയുണ്ട്.
SUMMARY: KSEB states that power cuts will continue in the state
















