ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. കൊല്ലത്തേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഹരിപ്പാട് സ്വദേശിനിയായ യാത്രക്കാരിക്ക് നേരെ ജീവനക്കാരന്‍ ലൈംഗികാതിക്രമം നടത്തിയത്.
യാത്രക്കാരി ബഹളം വച്ചതോടെ പ്രതി ബസ്സില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ബസ് ഡ്രൈവര്‍ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരി ഹരിപ്പാട് പോലിസില്‍ പരാതി നല്‍കുകയും കേസെടുത്ത പോലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
SUMMARY: Sexual assault on female passenger in KSRTC bus; employee arrested
















