ബെംഗളൂരു ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനൽ നടക്കുന്ന തിങ്കളാഴ്ച ബെംഗളൂ രുവിലെ ഹോട്ടലുകൾക്ക് പുലർച്ചെ അഞ്ചുവരെ പ്രവർത്തിക്കാൻ പോലീസ് അനുമതി. മത്സരം കഴിയുന്നതുവരെ ഹോട്ടലുകളിലെ വലിയ സ്ക്രീനിൽ മത്സരം കാണാൻ ഫുട്ബോൾ പ്രേമികളെ അനുവദിക്കാനാണിത്. അതുവരെ ഭക്ഷണം വിളമ്പാനും അനുവദിക്കും.
ഞായറാഴ്ച പുലർച്ചെ 2.30 നു നടന്ന ഇംഗ്ലണ്ട്-ഫ്രാൻസ് ലൂസേഴ്‌സ് ഫൈനൽ മത്സരത്തിന് പുലർച്ചെ 3.30 വരെ ഹോട്ടലുകൾ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. നിലവിൽ രാത്രി ഒരു മണി വരെയാണ് ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയും പ്ര വർത്തന സമയം. റസ്റ്ററന്റ് ഉടമകളുടെ അസോസിയേഷൻ നൽകിയ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ബെംഗളൂരു പോലീസ് അനുമതി നല്‍കിയത്. 1963 ലെ കർണാടക പോലീസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് കാലാവധി നീട്ടിയതെന്ന് പറഞ്ഞു. പുതുക്കിയ സമയം നിർദ്ദിഷ്ട തീയതികളിൽ മാത്രമേ ബാധകമാകൂ എന്നും അത് കൂട്ടിച്ചേർത്തു.
SUMMARY: World Cup final; Hotels in Bengaluru allowed to operate till 5 am
















