ലിവ് ഇൻ പങ്കാളിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ

ബെംഗളൂരു: 16-കാരൻ സമപ്രായകാരിയായ കൂട്ടുകാരിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി. ബെംഗളൂരു സൗത്ത് ജില്ലയിലെ കനകപുര കെമ്പലനാഥ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. സത്തനൂരിലെ വെങ്കടരായദോഡിയിൽ താമസിക്കുന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ 16-കാരൻ, ഇയാളുടെ മൂത്ത സഹോദരൻ പുട്ടമട (18), അമ്മാവൻ രവി ഹരീഷ് (40) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

ജൂലായ് പത്തിനാണ് കൊലപാതകം നടന്നത്. പെൺകുട്ടിയെ കാണാനില്ലെന്നും കൊ ലപാതകമാണെന്ന് സംശയമുള്ളതായും കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ സത്താനൂരിലെ ഒരു ബാറിൽ വെച്ച് 16-കാരന്റെ അമ്മാവൻ മദ്യ ലഹരിയില്‍ നാട്ടുകാരില്‍ ഒരാളോടു ഇക്കാര്യം വെളിപ്പെടുത്തി. തന്റെ അനന്തരവൻ ഇരട്ട ബാരൽ തോക്ക് ഉപയോഗിച്ച് പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയതായും മൃതദേഹം അടുത്തുള്ള ഒരു വയലിൽ ഒളിപ്പിച്ചതായും ഇയാള്‍ പറഞ്ഞു. തുടര്‍ന്നു നാട്ടുകാർ ഇക്കാര്യം അറിയിച്ചതിനെത്തുടർന്ന് സത്തനൂർ പോലീസ് സ്ഥലത്തെത്തി ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. പെൺകുട്ടിയെ കൊല്ലാനുപയോഗിച്ച നാടൻ തോക്ക് പോലീസ് കണ്ടെടുത്തു.  കെമ്പലനാഥ ഗ്രാമത്തിലെ കൃഷിയിടത്തിൽ കുഴിച്ചിട്ട പെൺകുട്ടിയുടെ മൃതദേഹം പോലീസ് ശനിയാഴ്ച വൈകീട്ടോടെ പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു.

16 വയസ്സുകാരനുമായി സമൂഹമാധ്യമത്തിലൂടെയാണ് പെൺകുട്ടി പ്രണയത്തിലായത്. മുറി വാടകയ്ക്കെടുത്ത് 2 മാസമായി ഇവർ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. ആൺകുട്ടിയുടെ രക്ഷിതാക്കളുടെ അറിവോടെയായിരുന്നു ഇത്. എന്നാൽ ഒരു പെൺസുഹ‍ത്തിന്റെ വീട്ടിൽ താമസിക്കുകയാണെന്നാണ് പെൺകുട്ടി സ്വന്തം വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. പെൺകുട്ടി മറ്റുള്ളവരുമായി ചാറ്റ് ചെയ്യുന്നത് പ്രതിക്ക് ഇഷ്ടമായില്ലെന്നും ഇതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടാൻ സഹായിച്ചതിനാണ് മറ്റുരണ്ടുപേരെ അറസ്റ്റുചെയ്തത്. മൂവര്‍ക്കുമെതിരെ പോക്സോ വകുപ്പുകളാണ് ചുമത്തിയത്.
SUMMARY: Live-in partner shot dead and buried; 16-year-old and relatives arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വയോധികക്ക് ദാരുണാന്ത്യം

കോട്ടയം: റംബുട്ടാന്‍പഴം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കട്ടപ്പന പാറക്കടവ് പേഴത്തിനാൽ...

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തി; ബഹിരാകാശ രംഗത്ത് ചരിത്രനേട്ടവുമായി സ്കൈറൂട്ട് എയറോസ്പേസ്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗത്തിന് ചരിത്രനാഴികക്കല്ലായി മാറിയ നേട്ടത്തിൽ, ഹൈദരാബാദ്...

മലയാളം മിഷൻ പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ ശ്രീറാം സമീക്ഷ പഠന കേന്ദ്രത്തിൽ...

‘ആഹാരത്തിന് രാഷ്ട്രീയമില്ല’; പൊതിച്ചോർ വിവാദത്തിൽ മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൊ​തി​ച്ചോ​ർ വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക്...

ചെന്നമ്മ ദേവഗൗഡയ്ക്ക് വിടനല്‍കാനൊരുങ്ങി കന്നഡ നാട്; സംസ്കാരം സംസ്ഥാന ബഹുമതികളോടെ നാളെ ഹാസനിൽ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവെഗൗഡയുടെ...

14 ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശ കർണാടകയിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര...

ലോകകപ്പ് ആവേശം; കേരളത്തിനു പിന്നാലെ മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അവധി

ഇംഫാൽ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന് പിന്നാലെ കൂടുതൽ...

സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നില്‍

കൊച്ചി: സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നിലെത്തി. എറണാകുളം...

Related Articles

Popular Categories