ബെംഗളൂരു: ബെംഗളൂരു കല വെല്‍ഫയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കല ഓണോത്സവം 2026-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ. ജോർജ് സ്വാഗതസംഘം കൺവീനർ സുമേഷിന് കൈമാറി പ്രകാശനം ചെയ്തു. വിനീത്, തോമസ്, സുനിൽ, റഫീഖ്, ജിജോ എന്നിവർ പങ്കെടുത്തു.
ഒക്ടോബർ 4 നു നടക്കുന്ന ഓണോത്സവത്തിൽ കലയുടെ കലാകാരന്മാരുടെ പ്രകടനങ്ങൾക്കു പുറമേ യുവ ഗായകരായ അതുൽ നറുകരയും, ശ്വേത അശോകും നയിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും. ഓണോത്സവത്തിന്റെയും കല സാന്ത്വനത്തിന്റെയും പ്രവർത്തനങ്ങൾക്കായി 151 അംഗ സ്വാഗത സംഘം രൂപവത്ക്കരിച്ചിട്ടുണ്ട്.
SUMMARY: Kala Onotsavam poster release
















