ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശിയായ യുവാവ് മരിച്ചു. പുല്‍പള്ളി കബനിഗിരി ഊനേത്ത് ആല്‍ബിന്‍(24) ആണ് മരിച്ചത്. അടുത്തിടെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍ ആല്‍ബിന് ജോലി ലഭിച്ചത്. രാവിലെ താമസസ്ഥലത്തേക്കു മടങ്ങുമ്പോള്‍ ഇലക്ട്രോണിക് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ആല്‍ബിന്‍ സഞ്ചരിച്ച ബൈക്ക് ഓട്ടോയുടെ പിന്നിലിടിച്ചു മറിഞ്ഞ് എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.
ബെംഗളൂരുവില്‍ ബിസിനസുകാരനായ റെജിയുടെയും കുവൈത്തില്‍ നഴ്‌സായ മിനിയുടെയും മകനാണ്. സഹോദരങ്ങള്‍: ആരോണ്‍, ഏജെല്‍.
സംസ്‌കാരം തിങ്കളാഴ്ച രാവിലെ പുല്‍പ്പള്ളി താഴെഅങ്ങാടി എജി പെന്തക്കോസ്തു ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.
SUMMARY: Malayali youth dies in bike accident in Bengaluru
















